Tuesday, April 14, 2026
Google search engine
HomeNews'നിങ്ങളെയും കുടുംബത്തെയും രക്ഷിക്കാം; ഉടനെ രാജിവയ്ക്കണം, രാജ്യം വിടണം': മഡുറോയ്ക്ക് ട്രംപിന്റെ അന്ത്യശാസനമെന്ന് റിപ്പോര്‍ട്ട്

‘നിങ്ങളെയും കുടുംബത്തെയും രക്ഷിക്കാം; ഉടനെ രാജിവയ്ക്കണം, രാജ്യം വിടണം’: മഡുറോയ്ക്ക് ട്രംപിന്റെ അന്ത്യശാസനമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടന്‍: രാജ്യം വിടാന്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയെന്ന് റിപ്പോര്‍ട്ട്. നിക്കോളാസ് മഡുറോയ്ക്ക് ട്രംപ് ‘കര്‍ശന നിര്‍ദേശം’ നല്‍കിയതായി മയാമി ഹെറാള്‍ഡിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. ‘നിങ്ങള്‍ക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാന്‍ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്ക്കണം, രാജ്യം വിടണം.’ മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഉടനടി സ്ഥാനമൊഴിയാന്‍ വിസമ്മതിച്ച നിക്കോളാസ് മഡുറോ, നിയമനടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും രാഷ്ട്രീയ നിയന്ത്രണം വിട്ടുനല്‍കാമെങ്കിലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും ഉള്‍പ്പെടെ ഏതാനും ആവശ്യങ്ങള്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മഡുറോയുമായി ഫോണില്‍ സംസാരിച്ചെന്ന് സ്ഥിരീകരിച്ച ട്രംപ്, എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ‘നല്ല രീതിയിലാണോ മോശം രീതിയിലാണോ സംഭാഷണം നടന്നതെന്ന് ഞാന്‍ പറയില്ല. അതൊരു ഫോണ്‍ സംഭാഷണം ആയിരുന്നു.’ ട്രംപ് പറഞ്ഞു. നവംബര്‍ 21 ന് നടന്നതായി സൂചനയുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ്, വെനസ്വേല സര്‍ക്കാരുകളും തയാറായിട്ടില്ല. ഇതിനു ശേഷം ട്രംപും മഡുറോയും തമ്മില്‍ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് വിവരം. വെനസ്വേലയുടെ വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസാരിക്കാന്‍ മഡുറോ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments