ബംഗളൂരു: വിളവെടുക്കാന്‍ പാകമായി കിടക്കുന്ന പരുത്തിപ്പാടങ്ങളില്‍ കണ്ണേറു തട്ടാതിരിക്കാനായി നോക്കുകുത്തി കരിങ്കോലങ്ങള്‍ക്കു പകരം നടി സണ്ണി ലിയോണിന്റെ പോസ്റ്റര്‍ സ്ഥാപിച്ചു വടക്കന്‍ കര്‍ണാടകയിലെ കര്‍ഷകര്‍. യാദ്ഗിര്‍ മുദന്നൂരില്‍ ഒരു പാടത്ത് ഇത്തരമൊരു പോസ്റ്റര്‍ നാട്ടുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടിയെ അപമാനിക്കലാണെന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ പാടത്തു വഴിപോക്കരുടെ കണ്ണു പതിയുന്നതു തടയാനാണു പോസ്റ്റര്‍ പതിച്ചതെന്നാണു കര്‍ഷകരുടെ വാദം.




