Friday, April 10, 2026
Google search engine
Homeജെ. എം. എ (JMA) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുന: സംഘടിപ്പിച്ചു സുരേഷ് കുമാർ പ്രസിഡന്റ്...

ജെ. എം. എ (JMA) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുന: സംഘടിപ്പിച്ചു സുരേഷ് കുമാർ പ്രസിഡന്റ് ജി കൃഷ്ണകുമാർ സെക്രട്ടറി.

തിരുവനന്തപുരം : ജേണലിസ്റ്റ് മീഡിയ അസോസിയേഷന്റെ (JMA) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം ഇന്ന് (05-12-2025) ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വച്ച് ചേർന്നു. യോഗത്തിൽ നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുകയും പുതിയ ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ പ്രതിനിധികളെയും തിരഞ്ഞെടുക്കുകയും ചെയ്തു.

പുതിയ ജില്ലാ പ്രസിഡന്റായി എസ്. സുരേഷ് കുമാറിനെയും, സെക്രട്ടറിയായി ജി. കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. സാബു ശങ്കർ ആണ് ജില്ലാ കോഡിനേറ്റർ. ജില്ലാ ട്രഷററായി ബിനുവിനെയും , വനിതാ വിംഗ് സെക്രട്ടറിയായി ശ്രീജ അജയിനെയും തിരഞ്ഞെടുത്തു.

മറ്റ് പ്രധാന ഭാരവാഹികൾ:
• വൈസ് പ്രസിഡന്റുമാർ: വിപിൻ രാജ്, പ്രീതാ ഡാനിയൽ
• ജോയിന്റ് സെക്രട്ടറിമാർ: രമ്യ വി.ആർ, ശ്രീജിത്ത്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ഷാജഹാൻ, പ്രസന്നകുമാർ, സജിത്ത്, രാജാംബിക, ഹരി, ഹരികൃഷ്ണൻ, നെസ്സിൽ.

സംസ്ഥാന കൗൺസിൽ പ്രതിനിധികൾ:
സുരേഷ് കുമാർ എസ്, കൃഷ്ണകുമാർ ജി, റോബിൻസൺ സി, ജോസഫ് എം, ത്രിലോചനൻ, രവി കല്ലുമല എന്നിവരെയും യോഗം നാമനിർദ്ദേശം ചെയ്തു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments