Thursday, April 9, 2026
Google search engine
HomeSportഫിഫ ലോകകപ്പ് ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; ലോകചാമ്പ്യന്‍മാര്‍ ആദ്യം അള്‍ജീരിയക്കെതിരേ, എംബാപ്പെയും ഹാളണ്ടും നേര്‍ക്കുനേര്‍

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; ലോകചാമ്പ്യന്‍മാര്‍ ആദ്യം അള്‍ജീരിയക്കെതിരേ, എംബാപ്പെയും ഹാളണ്ടും നേര്‍ക്കുനേര്‍

വാഷിങ്ടണ്‍: അടുത്തവര്‍ഷം യുഎസ്സിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. നിലവിലെ ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും അഞ്ചുതവണ ലോക ജേതാക്കളായ ബ്രസീല്‍ ഗ്രൂപ്പ് സിയിലും മത്സരിക്കും. പ്രത്യക്ഷത്തില്‍ മരണഗ്രൂപ്പ് എന്നുപറയാവുന്ന ഗ്രൂപ്പുകളില്ല. ഇതാദ്യമായി ലോകകപ്പില്‍ 48 ടീമുകള്‍ അണിനിരക്കും.

നിലവിലെ ജേതാക്കളായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ്. അള്‍ജീരിയക്കെതിരെയാണ് ലോകചാമ്പ്യന്‍മാര്‍ ആദ്യം കളത്തിലിറങ്ങുക. ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. നിലവിലെ റണ്ണറപ്പുകളായ എംബാപ്പെയുടെ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. എര്‍ലിങ് ഹാളണ്ടിന്റെ നോര്‍വെയും സെനഗലുമാണ് ഐ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചെത്തുന്ന ഒരു ടീമും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും.കാര്‍ലോ ആന്‍സലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. കരുത്തരായ മൊറോക്കോ, ഹെയ്തി, 1998-ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.

വെള്ളിയാഴ്ച രാത്രി വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലായിരുന്നു ഗ്രൂപ്പ് നറുക്കപ്പെടുപ്പ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയെ ഷെയ്ന്‍ബോം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് ഗ്രൂപ്പുകള്‍ നിശ്ചയിച്ചത്. ഇംഗ്ലണ്ടിന്റെ മുന്‍ താരം റിയോ ഫെര്‍ഡിനന്റ്, അമേരിക്കയുടെ സാമന്ത ജോണ്‍സണ്‍ തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. അടുത്തവര്‍ഷം ജൂണ്‍ 13 മുതല്‍ ജൂലായ് 19 വരെയാണ് ലോകകപ്പ് മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments