Thursday, April 9, 2026
Google search engine
HomeSportസെഞ്ചറിയടിച്ചില്ലെങ്കില്‍ വസ്ത്രമില്ലാതെ സ്റ്റേഡിയത്തില്‍ നടക്കും; പിതാവിനെ റൂട്ട് രക്ഷിച്ചെന്ന് ഹെയ്ഡന്റെ മകള്‍

സെഞ്ചറിയടിച്ചില്ലെങ്കില്‍ വസ്ത്രമില്ലാതെ സ്റ്റേഡിയത്തില്‍ നടക്കും; പിതാവിനെ റൂട്ട് രക്ഷിച്ചെന്ന് ഹെയ്ഡന്റെ മകള്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡനെ, ഇംഗ്ലിഷ് ബാറ്റര്‍ ജോ റൂട്ട് വലിയ നാണക്കേടില്‍നിന്ന് രക്ഷിച്ചെന്ന് ഹെയ്ഡന്റെ മകള്‍ ഗ്രേസ്. ജോ റൂട്ട് സമ്മറില്‍ സെഞ്ചറി നേടിയില്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നഗ്‌നനായി നടക്കുമെന്ന് ഹെയ്ഡന്‍ മുന്‍പ് പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ ജോ റൂട്ട് സെഞ്ചറി നേടിയതിനു പിന്നാലെയാണ് ഗ്രേസ്, ഹെയ്ഡന്റെ പഴയ വെല്ലുവിളി ചൂണ്ടിക്കാട്ടിയത്.

”റൂട്ടിന് നന്ദി, നിങ്ങളാണ് ഞങ്ങളുടെയെല്ലാം കണ്ണുകളെ രക്ഷിച്ചത്.” ഇംഗ്ലിഷ് താരത്തിന്റെ സെഞ്ചറിക്കു പിന്നാലെ ക്രിക്കറ്റ് കമന്റേറ്റര്‍ കൂടിയായ ഗ്രേസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.ഓസ്‌ട്രേലിയന്‍ മണ്ണില്‍ ജോ റൂട്ടിന്റെ ആദ്യ സെഞ്ചറിയാണിത്. റൂട്ടിനെ അഭിനന്ദിച്ച് മാത്യു ഹെയ്ഡനും രംഗത്തെത്തി. 181 പന്തുകളില്‍നിന്നാണ് ജോ റൂട്ട് സെഞ്ചറിയിലെത്തിയത്. ടെസ്റ്റില്‍ താരത്തിന്റെ 40ാം സെഞ്ചറിയാണിത്. ഓസ്‌ട്രേലിയയില്‍ 30 ഇന്നിങ്‌സുകളെടുത്താണ് റൂട്ട് ഒരു സെഞ്ചറിയിലെത്തുന്നത്.

ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം 206 പന്തുകള്‍ നേരിട്ട ജോ റൂട്ട് 138 റണ്‍സെടുത്തു പുറത്താകാതെ നിന്നിരുന്നു. 15 ഫോറുകളും ഒരു സിക്‌സുമാണ് ജോ റൂട്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് താരം സാക് ക്രൗലി അര്‍ധ സെഞ്ചറി (93 പന്തില്‍ 76) നേടി പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 334 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments