Sunday, April 5, 2026
Google search engine
HomeTechnologyഉന്നതര്‍ പുറത്തേയ്ക്ക്: അടിമുടി മാറാന്‍ ആപ്പിള്‍, ഭാവി അനിശ്ചിതത്വത്തിലോ?

ഉന്നതര്‍ പുറത്തേയ്ക്ക്: അടിമുടി മാറാന്‍ ആപ്പിള്‍, ഭാവി അനിശ്ചിതത്വത്തിലോ?

ന്യൂയോര്‍ക്ക്: ആപ്പിളില്‍നിന്ന് എന്തുകൊണ്ടാകും ഈയിടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കളംവിടുന്നത്? കമ്പനിയുടെ തകര്‍ച്ചയുടെ സൂചനയാണോ? എന്നാല്‍ അതിനുമപ്പുറമുള്ള കാരണങ്ങളിലേക്കാണ് വിദഗ്ധര്‍ വിരല്‍ചൂണ്ടുന്നത്. എഐ രംഗത്ത് നേതൃസ്ഥാനം പിടിച്ചടക്കാനുള്ള സിഇഒ ടിം കുക്കിന്റെ തന്ത്രപരമായ നീക്കമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.എ.ഐ, രൂപകല്പന എന്നീ വിഭാഗങ്ങളിലെ എക്സിക്യുട്ടീവുകളാണ് കമ്പനി വിട്ടവരിലേറെയും. അതേസമയം, ഈ രംഗത്തെ പ്രമുഖരെ കമ്പനി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ആപ്പിളിന്റെ എഐ മേഖലയിലെ ഭാവിയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ടിം കുക്കിന്റെ വിരമിക്കലിന് ശേഷം ആരാകും കമ്പനിയെ നയക്കുകയെന്നകാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുമുണ്ട്.കമ്പനിയുടെ ചരിത്രത്തിലെ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ച സമയത്താണ് ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്. ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര്‍ പിന്നിട്ടിരുന്നു.
കമ്പനി വിട്ടവര്‍-
ജോണി ഐവ്
ആപ്പിളിന്റെ ചീഫ് ഡിസൈന്‍ ഓഫീസറാണ് ജോണി ഐവ്. ആപ്പിളിനെ ശ്രദ്ധേയനക്കിയ ഡിസൈനര്‍. ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയിലേക്കാണ് അദ്ദേഹം കൂടുമാറിയത്.
ഡാന്‍ റിച്ചിയോ
ഹാഡ്വെയര്‍ വിഭാഗം മേധാവി. കമ്പനിയുടെ ഹാര്‍ഡ്വെയര്‍ വിഭാഗം മേധാവിയായ ഡാന്‍ ജോലിയില്‍നിന്ന് വിരമിച്ചു.
ജെഫ് വില്യംസ്
ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അദ്ദേഹം ജോലിയില്‍നിന്ന് വിരമിച്ചു. ടിം കുക്കിന് ശേഷം സിഇഒ ആകാന്‍ സാധ്യത കല്‍പ്പിച്ചിരുന്നവരില്‍ രണ്ടാമനായിരുന്നു ഇദ്ദേഹം.
ജോണ്‍ ജിയാനാന്‍ഡ്രിയ
മെഷീന്‍ ലേണിങ് ആന്‍ഡ് എഐ സ്ട്രാറ്റജി വിഭാഗം ചുമതലക്കാരനും സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്നു. സ്ഥാനമൊഴിഞ്ഞെങ്കിലും 2026 മെയ് വരെ ഉപദേഷ്ടാവായി തുടരും.
അലന്‍ ഡൈ
ചീഫ് ഡിസൈനറായിരുന്ന അലന്‍ മെറ്റയില്‍ ചേര്‍ന്നു. ആപ്പിള്‍ വാച്ച് യുഐ, ഐഒഎസ് 7 എന്നിവയുടെ രൂപകല്പനയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.
കേറ്റ് ആഡംസ്
കമ്പനിയുടെ നിയമ വിഭാഗം മേധാവിയായ ആഡംസ് 2026 മാര്‍ച്ച് ഒന്നിന് വിരമിക്കും.
ലിസ ജാക്സണ്‍
പരിസ്ഥിതി നയം, സാമൂഹിക സംരംഭങ്ങള്‍ എന്നിവയുടെ വൈസ് പ്രസിഡന്റാണ്. കമ്പനിയുടെ സാമൂഹിക പാരിസ്ഥിതിക നയങ്ങളുടെ മേധാവി. 2026 ജനുവരിയില്‍ വിരമിക്കും.
ജോണി സ്രൂജി
ഹാര്‍ഡ്വെയര്‍ ടെക്നോളജീസിന്റെ മേധാവി. ആപ്പിളിന്റെ ചിപ്പ് നിര്‍മാണ പദ്ധതിയുടെ ശില്പിയായ സ്രൂജി കമ്പനി വിടാന്‍ ആലോചിക്കുന്നു.
ചുമതലയേറ്റവര്‍
ജെന്നിഫര്‍ ന്യൂസ്റ്റെഡ്
മെറ്റയുടെ മുന്‍ ലീഗല്‍ ഓഫീസറായ ജെന്നിഫര്‍ ജനറല്‍ കൗണ്‍സല്‍ ആയി സ്ഥാനമേല്‍ക്കും.
സ്റ്റീഫന്‍ ലെമയ്
അലന്‍ ഡൈയ്ക്ക് പകരമായി ചീഫ് ഡിസൈനറായി സ്ഥാനമേറ്റു.
അമര്‍ സുബ്രഹ്‌മണ്യ
കമ്പനിയുടെ പുതിയ എഐ മേധാവിയായി സ്ഥാനമേറ്റു. മൈക്രോസോഫ്റ്റിലെ മുന്‍ കോര്‍പറേറ്റ് വൈസ് പ്രസിഡന്റായിരുന്നു. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റ് വിഭാഗത്തില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തി പരിചയം ഇദ്ദേഹത്തിനുണ്ട്.

എതിരാളികളായ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയെ അപേക്ഷിച്ച് ആപ്പിള്‍ എഐ രംഗത്ത് പിന്നിലാണെന്ന വിമര്‍ശനം നേരിടുന്നുണ്ട്. ഈ സാഹചര്യം മാറ്റിയെടുക്കുക എന്നതാണ് നിലവിലെ അഴിച്ചുപണിയുടെ പ്രധാന ലക്ഷ്യമെന്ന് കരുതുന്നു.പുറത്തുപോകുന്നവരില്‍ ഭൂരിഭാഗം പേരും കമ്പനിയുടെ എഐ ഉല്‍പ്പന്നങ്ങളുടെ സംയോജനവുമായോ ഡിസൈനുമായോ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്. ഇത് യാദൃശ്ചികമല്ലെന്നും എഐ കേന്ദ്രീകൃതമായ ഒരു പുനഃസംഘടനയാണ് നടക്കുന്നതെന്നുമുള്ള സൂചനയാണിത് നല്‍കുന്നത്.

ജോണ്‍ ജിയാനാന്‍ഡ്രിയയുടെ സ്ഥാനമൊഴിയലും അമര്‍ സുബ്രഹ്‌മണ്യയുടെ നിയമനവും ഈ തന്ത്രത്തിന്റെ ഏറ്റവും വലിയ തെളിവാണ്. മൈക്രോസോഫ്റ്റിലെ എഐ വിഭാഗത്തിലും ഗൂഗിളിന്റെ ജെമിനി ഡിജിറ്റല്‍ അസിസ്റ്റന്റ് വിഭാഗത്തിലും പ്രവര്‍ത്തിച്ച അമര്‍ സുബ്രഹ്‌മണ്യയുടെ നിയമനം ഉല്‍പ്പന്നങ്ങളില്‍ എഐ സംയോജിപ്പിക്കുന്നതില്‍ ആപ്പിളിന്റെ പുതിയ സമീപനത്തെ സൂചിപ്പിക്കുന്നു.

‘എഐ ആപ്പിളിന്റെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ്,’ ഒപ്പം സുബ്രഹ്‌മണ്യ ഈ റോളിലേക്ക് ‘അസാധാരണമായ എഐ വൈദഗ്ദ്ധ്യം’ കൊണ്ടുവരുമെന്നും സിഇഒ ടിം കുക്ക് ഈ നിയമനത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്.

ഈ മാറ്റങ്ങള്‍ ആപ്പിളിന്റെ ഭാവി ഉല്‍പ്പന്നങ്ങളെയും നേതൃത്വത്തെയും സംബന്ധിച്ച് നിര്‍ണായകമായ ചില സൂചനകള്‍ നല്‍കുന്നു. ഡിസൈനിലും ഉല്‍പ്പന്നങ്ങളിലും ഉണ്ടാകാവുന്ന സ്വാധീനംജോണി ഐവ്, അലന്‍ ഡൈ തുടങ്ങിയ ഡിസൈനര്‍മാരുടെ അഭാവം കമ്പനിയുടെ രൂപകല്പനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കാം. അലന്‍ ഡൈ, ആപ്പിള്‍ വാച്ച് യുഐ, ഐഒഎസ്7, ലിക്വിഡ് ഗ്ലാസ് യുഐ, വിഷന്‍ പ്രോയിലെ ഹാന്‍ഡ്/ഐ ഇന്ററാക്ഷനുകള്‍ എന്നിവയുടെ രൂപകല്‍പ്പനയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്.

വിരമിക്കലിനോട് അടുക്കുകയാണ് ടിം കുക്ക്. അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെഫ് വില്യംസിന്റെ വിരമിക്കല്‍, അടുത്ത സിഇഒ ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇത് കമ്പനിയുടെ ദീര്‍ഘകാല കാഴ്ചപ്പാടിനെയും തന്ത്രങ്ങളെയും കുറിച്ച് ഒരു അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments