Monday, April 6, 2026
Google search engine
HomeNewsപ്രസിഡന്റിനെ പുറത്താക്കി, പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ പട്ടാള അട്ടിമറി

പ്രസിഡന്റിനെ പുറത്താക്കി, പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ പട്ടാള അട്ടിമറി

പോര്‍ട്ടോ നോവോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ പ്രസിഡന്റ് പാട്രിക് ടെലോണിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചു. ഞായറാഴ്ച ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് മിലിട്ടറി കമ്മിറ്റി ഫോര്‍ റീഫൗണ്ടേഷന്‍(സിഎംആര്‍) എന്ന പേരിലുള്ള സൈനികോദ്യോഗസ്ഥരുടെ സംഘം അട്ടിമറിവിവരം രാജ്യത്തെ അറിയിച്ചത്. ഭരണഘടന റദ്ദാക്കിയതായും എല്ലാ കര-വ്യോമാതിര്‍ത്തികളും അടച്ചതായും സൈന്യം അറിയിച്ചു. ഭരണസിരാകേന്ദ്രവും പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതിചെയ്യുന്ന കൊടോനൗവില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി ബെനിനിലെ ഫ്രഞ്ച് സ്ഥാനപതികാര്യാലയം പറഞ്ഞു.
അതേസമയം പ്രസിഡന്റ് സുരക്ഷിതനാണെന്നും പട്ടാളത്തിലെ ചെറിയ വിഭാഗം വരുന്ന വിമതഗ്രൂപ്പാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടതെന്നും അവര്‍ക്ക് സൈന്യത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലെന്നും പ്രസിഡന്റിന്റെ അനുയായികള്‍ അറിയിച്ചു. അട്ടിമറിശ്രമം പരാജയപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി അലസ്സെയന്‍ സെയ്ദൗ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഭൂരിപക്ഷം സൈനികരും സര്‍ക്കാരിനോട് കൂറുള്ളവരാണെന്നും വിദേശകാര്യമന്ത്രി ഷെഗുന്‍ അബ്ജാദി ബകാരി റോയിറ്റേഴ്സിനോടു പറഞ്ഞു.
അതേസമയം, പ്രസിഡന്റ് എവിടെയാണുള്ളതെന്ന കാര്യം വ്യക്തമല്ല. കൊടോണുവിലെ തെരുവകളെല്ലാം സൈന്യം ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ താരതമ്യേന സുസ്ഥിരമായ ജനാധിപത്യമുള്ള രാജ്യമാണ് നൈജറുമായും ബര്‍ക്കിനാ ഫാസോയുമായും അതിര്‍ത്തി പങ്കിടുന്ന ബെനിന്‍. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരുമാണ്. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന 67-കാരനായ ടാലോണിന്റെ കാലാവധി ഏപ്രിലില്‍ തീരാനിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments