Wednesday, April 8, 2026
Google search engine
HomeNewsNational News228 കോടിയുടെ ബാങ്ക് തട്ടിപ്പ്; അനില്‍ അംബാനിയുടെ മകന്റെ പേരില്‍ കേസ്, വീട്ടിലും ഓഫീസിലും സിബിഐ...

228 കോടിയുടെ ബാങ്ക് തട്ടിപ്പ്; അനില്‍ അംബാനിയുടെ മകന്റെ പേരില്‍ കേസ്, വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 228 കോടി തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ വ്യവസായി അനില്‍ അംബാനിയുടെ മകന്‍ ജയ് ആന്‍മോള്‍ അംബാനിയുടെ വീട്ടിലും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ (ആര്‍എച്ച്എഫ്എല്‍) ഓഫീസിലും സിബിഐ റെയ്ഡ്.

വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നും 228 കോടി രൂപ കിട്ടാക്കടമായെന്നും കാണിച്ച് യൂണിയന്‍ ബാങ്ക് (നേരത്തേ ആന്ധ്ര ബാങ്ക്) ജയ് അംബാനിക്കും ആര്‍എച്ച്എഫ്എലിനും മുന്‍ സിഇഒ രവീന്ദ്ര ശരദ് സുധാകറിനും എതിരേ നല്‍കിയ പരാതിയിലാണ് സിബിഐ കേസെടുത്തത്. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍നിന്ന് സെര്‍ച്ച് വാറന്റ് നേടിയ സിബിഐ, റിലയന്‍സ് ഹോം ഫിനാന്‍സിന്റെ രണ്ട് ഔദ്യോഗിക കെട്ടിടങ്ങള്‍, റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ഡയറക്ടറായിരുന്ന ജയ് അംബാനിയുടെ വീട്, ആര്‍എച്ച്എഫ്എല്‍ മുന്‍ സിഇഒയും മുഴുവന്‍സമയ ഡയറക്ടറുമായ രവീന്ദ്ര സുധാല്‍ക്കറുടെ വീട് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയതായി സിബിഐ വക്താവ് അറിയിച്ചു.

മുംബൈയിലെ കഫേ പരേഡിലെ അനില്‍ അംബാനിയുടെ വീടായ സീ വിന്‍ഡ് കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തു. 18 ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് 5572.35 കോടി രൂപയുടെ വായ്പ ഹോം ഫിനാന്‍സ് ലിമിറ്റഡ് എടുത്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments