വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ട്രഡീഷണൽ മെഡിസിൻ ആസ്പദമാക്കി നടത്തുന്ന രണ്ടാമത്തെ ഗ്ലോബൽ സമ്മിറ്റ് 2025 ഡിസംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ നടത്തുന്നതാണ്. മിനിസ്ട്രി ഓഫ് ആയൂഷ് ആണ് ഈ ഗ്ലോബൽ നേതൃത്വം നൽകുന്നത് ഇതിൻറെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുക്കുന്നതാണ് ഡബ്ലിയു എച്ച് ഒ (WHO) യുടെ ഡയറക്ടർ ജനറൽ ഡോക്‌ടർ സന്നിഹിതനാവുന്നതാണ്. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള ഖബ്രയോസുസ് ആരോഗ്യമന്ത്രിമാരും സെക്രട്ടറിമാരും ഇതിൽ പങ്കെടുക്കുന്നതാണ്. കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാതവ്, WHO യുടെ സീനിയർ advisor D: പൂനം ഖത്രേപാൽ, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച, ശ്രീ ധീരേന്ദ്ര ഓജ, പ്രിൻസിപ്പൾ ഡയറക്‌ടർ ജനറൽ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. തെന്ദ്രോസ് അധാനം
ഈ വർഷത്തെ ഗ്ലോബൽ സമ്മിറ്റിൻ്റെ തീം എന്നുള്ളത് “റസ്റ്റോറിങ് ബാലൻസ് : സയൻസ് ആൻഡ് പ്രാക്‌ടിസ് ഓഫ് ഹെൽത്ത് ആൻഡ് വെൽ ബീയിങ് – സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കൽ: -ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ശാസ്ത്രവും പ്രയോഗവുംഎന്നതാണ്. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പോളിസി മേക്കേഴ്‌സ്, ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ്, ഗവേഷകർ, വിദഗ്‌ധർ, വ്യവസായങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, പ്രാക്ടിസ് ചെയ്യുന്നവർ എന്നിവർ ഇതിൽ പങ്കെടുക്കുന്നതാണ്.
ഈ ഗ്ലോബൽ സമ്മിറ്റ് ഇന്ത്യയുടെ ട്രഡീഷണൽ മെഡിസിനിൽ ഉള്ള പ്രാധാന്യം വെളിവാക്കുന്നതാണ്. വർഷങ്ങളായി ഇന്ത്യയിൽ ആയുഷ് സിസ്റ്റം (ആയുർവേദ, യോഗ & നേച്ചറോപ്പതി, യുനാനി, സിദ്ധ, സോവാ റിഗ്പ്പ, ഹോമിയോപ്പതി എന്നിവ ചികിത്സാ പദ്ധതികളിലൂടെ ജനങ്ങളുടെ ആരോഗ്യത്തിന് കരുതൽ നൽകിക്കൊണ്ടിരിക്കുന്നു. ഇതിൻറെ ഭാഗമായി ഡബ്ലിയു എച്ച് ഒഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെൻറർ ജാംനഗറിൽ ആരംഭിച്ചിട്ടുണ്ട്. സമ്മിറ്റിൽ ബലാറസ്, ഭൂട്ടാൻ ബ്രസീൽ, ക്യൂബ, കൊളംബിയ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക, യുഎഇ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തുന്നതാണ്. ഈ സമ്മിന്റെ ഭാഗമായി അശ്വഗന്ധ അഥവാ അമുക്കുരം എന്ന ചെടിയുടെ ഗുണഗണങ്ങൾ വിവരിക്കുന്നതാണ് കാരണം ഇന്ത്യയിൽ നിന്നുള്ള ഈ ചെടി ലോകത്തിൻറെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുവാനും പ്രതിരോധശക്തി കൂട്ടുവാനും ഈ ചെടിക്കുള്ള ഗുണങ്ങൾ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു..-
ഗവേഷകരുടെയും മറ്റുള്ളവരുടെയും അമുക്കുരത്തിനെ ലോകനിലവാരത്തിൽ എത്തിക്കുന്നതിന്, ലോക സഹായത്തോടുകൂടി അംഗീകാരം നേടുന്നതിന്, ഇതടങ്ങിയ ധാരാളം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് എല്ലാം വഴിയൊരുക്കുന്നതാണ് ഈ ഗ്ലോബൽ സമ്മിറ്റ്. ഇതോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനിൽ പഞ്ചകർമ്മ തെറാപ്പി ആയുർവേദ ആഹാരവും ഔഷധ ചെടികളും പ്രദർശിപ്പിക്കുന്നതാണ് ആയുർവേദം യുനാനി സിദ്ധ തുടങ്ങിയ സിസ്റ്റങ്ങളെ മനസ്സിലാക്കാനുള്ള അവസരവും പ്രതിനിധികൾക്ക് നൽകുന്നുണ്ട്. യോഗ പരിശീലനവും എക്‌സിബിഷൻന്റെ ഭാഗമായി നടത്തുന്നുണ്ട്.
ഡോക്ടർ ശ്രീദീപ്‌തി ജി എൻ, റിസർച്ച് ഓഫീസർ ഇൻ ചാർജ്, ഡോക്ടർ പ്രവീൺ ബാലകൃഷ്ണൻ, റിസർച്ച് ഓഫീസർ (ആയുർവേദ), ഡോക്ടർ ഇന്ദു എസ്, റിസർച്ച് ഓഫീസർ (ആയുർവേദ) എന്നിവർ പങ്കെടുത്തു




