Friday, September 4, 2026
Google search engine
HomeNewsNational News'ഭര്‍ത്താവിനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണം'; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച പാക്ക് യുവതി മധ്യപ്രദേശ് ഹൈക്കോടതിയില്‍

‘ഭര്‍ത്താവിനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണം’; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച പാക്ക് യുവതി മധ്യപ്രദേശ് ഹൈക്കോടതിയില്‍

മധ്യപ്രദേശ്: രണ്ടാം വിവാഹം കഴിക്കുന്നത് തടയാന്‍ ഭര്‍ത്താവിനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് പാക്ക് യുവതി മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവ് വിക്രം കുമാര്‍ നാഗ്‌ദേവ് തന്നെ വിവാഹമോചനം നടത്താതെ 2026 മാര്‍ച്ചില്‍ നിയമവിരുദ്ധമായി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് ആരോപിച്ചാണ് നികിത മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന് മുമ്പാകെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ദമ്പതികള്‍ 2020 ജനുവരി 26 ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വച്ചായിരുന്നു വിവാഹിതരായത്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനാണ് സാധ്യത.

തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവ് രഹസ്യമായി ഡല്‍ഹിയില്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് നികിത എന്ന യുവതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു. തനിക്കു നീതി ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കുന്ന വിഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.

യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്:

‘ദീര്‍ഘകാല വീസയില്‍ ഇന്‍ഡോറില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചത്. ഒരു മാസം കഴിഞ്ഞ് വിക്രം എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. വീസയില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ 9ന് നിര്‍ബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചു. തിരിച്ചു കൊണ്ടുവരാന്‍ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.

ഭര്‍ത്താവിന്റെ മറുപടി:

”ഞങ്ങള്‍ പാകിസ്ഥാനില്‍ വച്ച് വിവാഹം കഴിച്ചതിന് ശേഷം ഇന്ത്യയിലെത്തി. എന്നാല്‍ താമസിയാതെ, നികിത സ്വന്തം ഇഷ്ടപ്രകാരം പാകിസ്ഥാനിലേക്ക് മടങ്ങി. ഇന്ത്യയിലേക്ക് വരാനോ പരസ്പര സമ്മതത്തോടെ വിവാഹമോചനം സാധ്യമാക്കാനോ അവള്‍ തയ്യാറായില്ല. കുടുംബ വഴക്കിന്റെ മറവില്‍ അവള്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. നികിതയുമായി വൈവാഹിക ജീവിതം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” ഭാര്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഭര്‍ത്താവ് രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments