Wednesday, April 8, 2026
Google search engine
HomeSport2010 മുതലുള്ള കാത്തിരിപ്പ്, മെസ്സിക്കുവേണ്ടി മധുവിധു മാറ്റിവെച്ച് യുവതി, ഫ്‌ളക്‌സുയര്‍ത്തി മനം കവര്‍ന്നു

2010 മുതലുള്ള കാത്തിരിപ്പ്, മെസ്സിക്കുവേണ്ടി മധുവിധു മാറ്റിവെച്ച് യുവതി, ഫ്‌ളക്‌സുയര്‍ത്തി മനം കവര്‍ന്നു

കൊല്‍ക്കത്ത: ലയണല്‍ മെസ്സിയെ കാണാന്‍ പതിനായിരക്കണക്കിന് പേരാണ് കൊല്‍ക്കത്തയിലെത്തിയത്. നേരം വെളുക്കും മുന്‍പേ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ പരിസരം ആളും ആരവങ്ങളുംകൊണ്ട് നിറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 2.30-നാണ് മെസ്സി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നാല് നഗരങ്ങള്‍ താരം സന്ദര്‍ശിക്കും. കൊല്‍ക്കത്തയിലിറങ്ങിയ മെസ്സി, തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ ഗ്രൗണ്ടില്‍ മതിയായ സമയം ചെലവഴിച്ചില്ലെന്നും താരത്തെ നേരാംവിധം കഴിഞ്ഞില്ലെന്നും ആരോപിച്ച് ആരാധകര്‍ സ്റ്റേഡിയം തല്ലിത്തകര്‍ത്തും ഗ്രൗണ്ടിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെറിഞ്ഞും രോഷാകുലരായി.

ആരാധകര്‍ വലിയ ആവേശത്തോടെയാണ് മെസ്സിയുടെ വരവ് ആഘോഷിച്ചത്. മെസ്സി കടന്നുപോയ വഴിയിലുടനീളം ബാനറുകളും പ്ലക്കാര്‍ഡുകളുമായി താരങ്ങള്‍ നിറഞ്ഞു. എന്നാല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ക്കിടയില്‍ ഒന്ന് അതിലെ വ്യത്യസ്തമായ എഴുത്തുകൊണ്ട് വേറിട്ടുനിന്നു. എല്ലാവരുടേയും ശ്രദ്ധ പതിഞ്ഞ ഈ ഫ്ളക്സ് ബോര്‍ഡ് പിടിച്ചത് ഒരു വനിതാ ആരാധികയായിരുന്നു. ‘കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹം കഴിഞ്ഞത്. പക്ഷേ, മെസ്സിയെ കാണാന്‍വേണ്ടി ഞങ്ങള്‍ ഹണിമൂണ്‍ മാറ്റിവെച്ചു’ എന്നാണ് ഫ്ളക്സിലെ വരികള്‍.

ഇത് സാമൂഹിക മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലായി. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഇവര്‍, 2010 മുതല്‍ മെസ്സിയുടെ ആരാധികയാണെന്ന് വെളിപ്പെടുത്തി. 2011-ല്‍ മെസ്സി ഇന്ത്യയില്‍ വന്നിരുന്ന അന്ന് ചെറുപ്പമായിരുന്നതിനാല്‍ പങ്കെടുക്കാനായില്ല. എന്നാല്‍ ഇത്തവണ ഇവിടെ ഉണ്ടാകണമെന്ന് തീരുമാനിച്ചെന്നും അവര്‍ പറഞ്ഞു. 2011-ലാണ് മെസ്സി ഇതിനു മുന്‍പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വെനസ്വേലയെ 1-0ന് തോല്‍പ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments