Wednesday, April 8, 2026
Google search engine
HomeNews'മെസ്സിയോട് ബഹുമാനമില്ലാതെ പെരുമാറി', ഫഡ്‌നാവിസിന്റെ ഭാര്യയ്ക്ക് രൂക്ഷവിമര്‍ശനം; ബോളിവുഡ് താരങ്ങളെ ആദരിച്ചതിലും ട്രോള്‍

‘മെസ്സിയോട് ബഹുമാനമില്ലാതെ പെരുമാറി’, ഫഡ്‌നാവിസിന്റെ ഭാര്യയ്ക്ക് രൂക്ഷവിമര്‍ശനം; ബോളിവുഡ് താരങ്ങളെ ആദരിച്ചതിലും ട്രോള്‍

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന് രൂക്ഷവിമര്‍ശനം. ഇതിഹാസ താരത്തോട് അമൃത ബഹുമാനമില്ലാതെ പെരുമാറിയെന്നാണ് മെസ്സി ആരാധകരുടെ പരാതി. ച്യൂയിംങ് ഗം ചവച്ചുകൊണ്ട്, മെസ്സി, റോഡ്രിഗോ ഡി പോള്‍, ലൂയി സ്വാരെസ് എന്നിവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന അമൃതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മെസ്സിക്കൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കാനും ഇങ്ങനെ പെരുമാറാനും അമൃതയ്ക്ക് എന്തു യോഗ്യതയാണ് ഉള്ളതെന്നും ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നു. മെസ്സിക്കൊപ്പം നില്‍ക്കുന്നതിനു വേണ്ടി അര്‍ജന്റീന താരം ഡി പോളിനെ അമൃത മാറ്റി നിര്‍ത്തിയതായും ആരോപണമുണ്ട്. മെസ്സിയുടെ കൂടെയുള്ള ചിത്രം അമൃത ഫഡ്‌നാവിസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനും മെസ്സി ആരാധകരുടെ പരിഹാസ കമന്റുകളുണ്ട്.

കൊല്‍ക്കത്തയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, മെസ്സി സ്റ്റേഡിയത്തിലെത്തി ഏറെ നേരം കഴിഞ്ഞാണ് മറ്റു വിഐപികള്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങിയത്. മെസ്സി, റോഡ്രിഗോ ഡി പോള്‍, ലൂയി സ്വാരെസ് എന്നിവര്‍ സ്റ്റേഡിയത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്തപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസും സച്ചിന്‍ തെന്‍ഡുല്‍ക്കറും പ്രത്യേകം തയാറാക്കിയ വേദിയില്‍ തുടരുകയായിരുന്നു.

കൗമാര താരങ്ങള്‍ക്കൊപ്പം മെസ്സി പന്തു തട്ടിയതിനു ശേഷമായിരുന്നു ബോളിവുഡ് താരങ്ങളടക്കം ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. എന്നാല്‍ മെസ്സിയെയും മറ്റു താരങ്ങളെയും സാക്ഷിയാക്കി, അജയ് ദേവ്ഗണിനെയും ടൈഗര്‍ ഷ്രോഫിനെയും ദേവേന്ദ്ര ഫഡ്‌നാവിസ് ആദരിച്ചതും പരിഹാസത്തിനിടയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments