Sunday, April 12, 2026
Google search engine
HomeNewsKerala News'മാസപ്പടി' വാങ്ങാന്‍ കൃത്യമായി എത്തും, വിജിലന്‍സിനെ കണ്ടതും പണം വലിച്ചെറിഞ്ഞു; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘മാസപ്പടി’ വാങ്ങാന്‍ കൃത്യമായി എത്തും, വിജിലന്‍സിനെ കണ്ടതും പണം വലിച്ചെറിഞ്ഞു; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തൃശൂര്‍: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടി ആയി കൈപ്പറ്റിയ 32,500 രൂപയുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ചാലക്കുടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ് ആണ് പാലിയേക്കരയില്‍ പിടിയിലായത്. വിജിലന്‍സിനെ കണ്ടയുടന്‍ പണം കാറിനു പുറത്തേക്കു വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി.
ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും വീട്ടിലേക്കു കാറില്‍ പോകുന്ന ദിവസമാണു പണം വാങ്ങാറുള്ളതെന്നും വിജിലന്‍സിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇന്‍സ്‌പെക്ടറുടെ കാര്‍ വിജിലന്‍സ് പാലിയക്കേര ടോള്‍ പ്ലാസയ്ക്കു സമീപം തടയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments