Wednesday, April 8, 2026
Google search engine
HomeNewsNational Newsരാത്രി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ മന്ത്രം ചൊല്ലി 'മയക്കി'; ബിസിനസുകാരന്റെ 10 പവന്‍ കവര്‍ന്നു

രാത്രി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ മന്ത്രം ചൊല്ലി ‘മയക്കി’; ബിസിനസുകാരന്റെ 10 പവന്‍ കവര്‍ന്നു

ചെന്നൈ: ദോഷം തീര്‍ക്കാമെന്നു വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനില്‍നിന്ന് 10 പവനോളം സ്വര്‍ണം കവര്‍ന്ന രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി. മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തില്‍ രാത്രി ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന ദീപക് ജെയിനാണു തട്ടിപ്പിനിരയായത്. വീട്ടിലേക്കു പോകുന്ന വഴിയില്‍ ഇദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയ തട്ടിപ്പുകാര്‍ ദീപക്കിനു ദോഷങ്ങള്‍ ഉണ്ടെന്നു പറഞ്ഞു കയ്യില്‍ പിടിച്ച് മന്ത്രങ്ങള്‍ ഉരുവിട്ടു.

പൂര്‍ണ ഫലം ലഭിക്കണമെങ്കില്‍ ആഭരണങ്ങള്‍ അഴിച്ചു മാറ്റണമെന്നു നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു 10 പവനോളം തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ അഴിച്ച് ബാഗിലിട്ടു. പിന്നീട് താന്‍ ബോധരഹിതനായി വീണെന്ന് ദീപക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു തട്ടിപ്പുകാര്‍ സ്വര്‍ണവുമായി കടന്നു. തട്ടിപ്പുകാര്‍ക്കായി ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments