Sunday, April 12, 2026
Google search engine
HomeNewsഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ പിന്നാലെയുണ്ട്, സൂര്യകുമാര്‍ യാദവ് കുറെ മെസേജുകള്‍ അയക്കും: ആരോപണവുമായി ബോളിവുഡ് നടി

ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ പിന്നാലെയുണ്ട്, സൂര്യകുമാര്‍ യാദവ് കുറെ മെസേജുകള്‍ അയക്കും: ആരോപണവുമായി ബോളിവുഡ് നടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരുപാടു തവണ മെസേജുകള്‍ അയച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി ഖുഷി മുഖര്‍ജി. ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് ഖുഷി സൂര്യകുമാര്‍ യാദവുമായുള്ള ബന്ധത്തെക്കുറിച്ചു പ്രതികരിച്ചത്. ഇപ്പോള്‍ സൂര്യകുമാറുമായി സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യം നേരിട്ടപ്പോഴായിരുന്നു നടിയുടെ മറുപടി.
”ഒരു ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാര്‍ യാദവ് ഒരുപാടു മെസേജുകള്‍ അയക്കുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മിണ്ടാറില്ല. എനിക്ക് അതിനോടു താല്‍പര്യവുമില്ല.” ഖുഷി വ്യക്തമാക്കി. അതേസമയം ഖുഷിയുടെ അവകാശവാദത്തോട് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചിട്ടില്ല.
ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി കളിക്കാനിറങ്ങുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ 31ന് സ്വന്തമാക്കിയിരുന്നു. ട്വന്റി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിനെ സൂര്യയാണു നയിക്കുന്നത്. അതേസമയം ലോകകപ്പിലെ ടീമിന്റെ പ്രകടനം മോശമായാല്‍ സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സൂര്യയ്ക്കു സാധിച്ചിരുന്നില്ല. 5,12,5,12 എന്നിങ്ങനെയായിരുന്നു നാലു മത്സരങ്ങളില്‍നിന്ന് താരത്തിന്റെ സ്‌കോറുകള്‍. ട്വന്റി20യില്‍ ഈ വര്‍ഷം ഒരു അര്‍ധ സെഞ്ചറി പോലും താരം രാജ്യാന്തര ക്രിക്കറ്റില്‍ നേടിയിട്ടില്ല. 2024 ഒക്ടോബറില്‍ ബംഗ്ലദേശിനെതിരെയായിരുന്നു സൂര്യകുമാര്‍ അവസാനമായി അര്‍ധ സെഞ്ചറി (75) റണ്‍സ് അടിച്ചത്.
ജനുവരി 21നാണ് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നത്. നീണ്ട അവധി ലഭിച്ചതിനാല്‍, കുടുംബത്തോടൊപ്പം യാത്രയിലാണ് സൂര്യ. സൂര്യയും ഭാര്യ ദേവിഷ ഷെട്ടിയും കഴിഞ്ഞ ദിവസം തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ അംഗവും മുന്‍ ക്രിക്കറ്റ് താരവുമായ വി. ചാമുണ്ഡേശ്വരനാഥും ദമ്പതികള്‍ക്കൊപ്പം തിരുപ്പതിയിലെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments