Sunday, April 12, 2026
Google search engine
HomeNewsKerala Newsശബരിമലയിൽ നടന്നത് ഒരു സാധാരണ മോഷണമല്ല കൊള്ളയാണ് :അനൂപ് ആന്റണി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.

ശബരിമലയിൽ നടന്നത് ഒരു സാധാരണ മോഷണമല്ല കൊള്ളയാണ് :അനൂപ് ആന്റണി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.

ശബരിമലയിൽ നടന്നത് ഒരു സാധാരണ മോഷണമല്ല കൊള്ളയുടെ ഭാഗമാണ്. സംഭവത്തിന്റെ യഥാർത്ഥ ഗൗരവം മറച്ചുവച്ച് ‘സ്വർണ മോഷണം’ എന്ന രീതിയിൽ ലഘൂകരിക്കാൻ ശ്രമിക്കുന്നതിൽ ഗുരുതരമായ സംശയങ്ങളുണ്ട്. അനൂപ് ആന്റണി
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം : ശബരിമലയിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണ് അതിനെ സ്വർണ്ണ മോഷണം എന്നു മാത്രം വിളിച്ച് ചെറുതാക്കരുതെന്ന് അനൂപ് ആന്റണി പറഞ്ഞു. കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ രാജ്യാന്തര വിപണിയിൽ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന അമൂല്യ പൈതൃക വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
ഈ വിഷയത്തിൽ പിണറായി വിജയൻ സർക്കാരിന്റെ സമീപനം ആശങ്കാജനകമാണ്. അതിലുപരി, ഇടതു സർക്കാരിനൊപ്പം മൗനം പാലിക്കുന്ന കോൺഗ്രസിന്റെ നിലപാടും വിശ്വാസികളെ വഞ്ചിക്കുന്നതാണ്.
ശബരിമല രാഷ്ട്രീയ കളിക്കളമല്ല; കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസകേന്ദ്രമാണ്. ഇത് വെറും മോഷണമല്ല, വിശ്വാസത്തിനും പൈതൃകത്തിനുമെതിരായ ആക്രമണമാണ്. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണസംഘം തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments