Saturday, April 11, 2026
Google search engine
HomeEntertainmentനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ ഉത്സവത്തിന് അകമ്പടിയായി തെയ്യത്തിന്റെ ചിലമ്പൊലി

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ ഉത്സവത്തിന് അകമ്പടിയായി തെയ്യത്തിന്റെ ചിലമ്പൊലി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF 2026) നാലാം പതിപ്പിന് തലസ്ഥാനത്ത് തിരശ്ശീല ഉയരുമ്പോൾ, ഇത്തവണത്തെ പ്രധാന ആകർഷണം വടക്കേ മലബാറിന്റെ തനത് അനുഷ്ഠാന കലയായ തെയ്യമാണ്.

ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി ജനുവരി 8 മുതൽ 12 വരെയാണ് തെയ്യങ്ങൾ അരങ്ങേറുന്നത്.

ജനുവരി 8ന് വൈകിട്ട് 6ന് മാഹിയിൽ നിന്നുള്ള ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിക്കുന്ന ‘കൊടിയേറ്റം’ ചടങ്ങോടെ കലാപരിപാടികൾക്ക് തുടക്കമാകും. സ്പീക്കർ എ. എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

‘ഗുരുതി തർപ്പണവും പൂക്കുട്ടിച്ചാത്തൻ തിറയും’ ജനുവരി 8ന് വൈകിട്ട് 6.30ന് അരങ്ങേറും. ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധകാലത്ത് തകർന്ന സെന്റ് തെരേസ ദേവാലയത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ തെയ്യത്തിനുള്ളത്. തുടർന്ന് 8 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും അരങ്ങിലെത്തും.

ആയോധന മികവിന്റെ പടവീരൻ തെയ്യം ജനുവരി 9ന് വൈകിട്ട് 7നും അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ട വീര്യവുമായി കുട്ടിച്ചാത്തൻ തിറ ജനുവരി 10ന് വൈകിട്ട് 7നും അരങ്ങേറും.

ജനുവരി 11ന് വൈകിട്ട് 6 മണിക്ക് ആയോധന ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് പിന്നാലെ, 16 പന്തങ്ങളുമായി അഗ്നികണ്ഠാ കർണ്ണൻ തെയ്യം ഉഗ്രമൂർത്തിയായി എത്തും. ജനുവരി 12ന് വൈകിട്ട് 7ന് വസൂരിമാല ഭഗവതി തിറയും വൈകിട്ട് 8ന് സാമൂഹിക വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പൊട്ടൻ തെയ്യവും അരങ്ങേറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments