കിഴക്കേക്കല്ലട: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ വില്ലിമംഗലം വാർഡിൽ മുതിരപ്പറമ്പിൽ ചൊവ്വാഴ്ച സന്ധ്യയോടു കൂടി യു വാ വി നെ’ വീടിനു സമീപത്ത് വച്ച് മൂന്ന് യുവാക്കൾ ചേർന്ന് മാരകമായി കുത്തി പരിക്കേൽപ്പിച്ചു. കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചായിരുന്നു ആക്രമണം..കഴുത്തിലും, വയറിലും, കൈയ്യിലും മാരകമായി കുത്തേറ്റ വില്ലിമംഗലം മുതിരപ്പറമ്പ് പുത്തൻപുരയിൽ ബിനു മോൻ (51) അസ്സീസിയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അയൽവാസികളായ കൊടുവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത്,, സച്ചിൻ നിവാസിൽ സാധുശീലൻ, സുമേഷ് ഭവനിൽ സുമേഷ് എന്നിവരാണ് പ്രതികൾ,.രഞ്ജിത്തിനെയും, സാധൂശീലനെയും കിഴക്കേക്കല്ലട സർക്കിൾ ഇൻസ്പെക്ടർ സജീഷിൻ്റെയും, എസ്.ഐ. നിസാമുദീൻ്റെയും നേതൃത്വത്തിൽ പിടികൂടി.മൂന്നാം പ്രതി സുമേഷ് ഒളിവിൽ പോയി. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അറസ്റ്റിലായവരെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി.




