Wednesday, April 8, 2026
Google search engine
HomeNewsവൈഗ 2026: കർഷകരെയും വിപണിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന B2Bമീറ്റ് നാളെ വ്യാപാര സഹകരണങ്ങൾക്ക് വലിയ വേദി

വൈഗ 2026: കർഷകരെയും വിപണിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന B2Bമീറ്റ് നാളെ വ്യാപാര സഹകരണങ്ങൾക്ക് വലിയ വേദി

തിരുവനന്തപുരം: കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി സാധ്യതകൾ വ്യാപിപ്പിക്കുകയും കർഷകരെയും കാർഷിക സംരംഭകരെയും വ്യാപാര ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നതിനായി വൈഗ 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റ് നാളെ (ഫെബ്രുവരി 13) നടക്കും. തിരുവനന്തപുരം ആനയറയിലെ ഹോട്ടൽ O By Tamara യിൽ സംഘടിപ്പിക്കുന്ന B2B മീറ്റ് രാവിലെ 10 മണിക്ക് കൃഷി മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം നിർവ്വഹിക്കും.
ഉൽപാദകരും വ്യാപാരികളും ഒരേ വേദിയിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് വ്യാപാര കരാറുകൾ ഉറപ്പിക്കുന്നതിനും അവസരം സൃഷ്ടിക്കുന്നതാണ് B2B മീറ്റിന്റെ പ്രധാന ലക്ഷ്യം. വൈഗ 2023 ൽ ഏകദേശം 40 കോടി രൂപയുടെ വ്യാപാര കരാറുകൾ ഒപ്പിട്ടിരുന്നു. ഇടനിലക്കാരില്ലാതെ വിപണിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണ് കർഷകർക്കും സംരംഭകർക്കും ഇതിലൂടെ ലഭിക്കുന്നത്.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ അപേക്ഷകരിൽ നിന്ന് പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 130 ഉൽപാദകരെയും 96 വ്യാപാരികളെയും പങ്കെടുപ്പിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്. കർഷകർ, FPOകൾ, കർഷക കൂട്ടായ്മകൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവരാണ് ഉൽപാദക വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങൾ, റീട്ടെയിൽ ശൃംഖലകൾ, പ്രോസസ്സിംഗ് യൂണിറ്റുകൾ, കയറ്റുമതി ബന്ധമുള്ള പ്രതിനിധികൾ എന്നിവർ വ്യാപാരി വിഭാഗത്തിൽ പങ്കെടുക്കും.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, സ്ഥിരതയുള്ള വിതരണ ശേഷി, മൂല്യവർധിത പ്രോസസ്സിംഗ് സാധ്യതകൾ, വിലനിർണ്ണയം, ലോജിസ്റ്റിക് സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നേരിട്ടുള്ള ചർച്ചകൾ നടത്താനും ധാരണാപത്രങ്ങൾക്കും വ്യാപാര കരാറുകൾക്കും വഴിയൊരുക്കാനും B2B മീറ്റ് സഹായകരമാകും. വിപണി ആവശ്യകതകൾ കർഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതിനും ഉൽപാദനം വിപണി അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്നതിനും ഈ സംരംഭം പ്രയോജനപ്പെടും.
മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി വഴികൾ തുറക്കുകയും സംരംഭകത്വ അധിഷ്ഠിത കാർഷിക വളർച്ചയ്ക്ക് വേഗം കൂട്ടുകയും ചെയ്യുന്ന പ്രധാന പ്ലാറ്റ്ഫോമായാണ് വൈഗ 2026 B2B മീറ്റിനെ കൃഷി വകുപ്പ് വിലയിരുത്തുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ഉറപ്പുള്ള വിപണിയും മികച്ച വിലയും ഉറപ്പാക്കുന്ന ദീർഘകാല ബിസിനസ് ബന്ധങ്ങൾ രൂപപ്പെടാൻ സഹായകമാകുന്ന തരത്തിലാണ് B2B സംഘടിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments