Monday, April 13, 2026
Google search engine
Homeഅവധി ദിവസങ്ങൾ ആഘോഷിക്കാം "വൈഗ" യോടൊപ്പം കൃഷിയുടെ ലോകം ഒറ്റ വേദിയിൽ

അവധി ദിവസങ്ങൾ ആഘോഷിക്കാം “വൈഗ” യോടൊപ്പം കൃഷിയുടെ ലോകം ഒറ്റ വേദിയിൽ

തിരുവനന്തപുരം: കാർഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മായി വൈഗ 2026 പ്രദർശന സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദർശകർക്ക് വിജ്ഞാനവും അനുഭവും വിനോദവും ഒരുപോലെ സമ്മാനിക്കുന്ന തരത്തിലാണ് പ്രവർശന പവലിയനുകളും തിം സ്റ്റാളുകളും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പ്രാദേശിക പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള ജില്ലാതല സ്റ്റാളുകളും ശ്രദ്ധേയമാണ്.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ തിം പവലിയൻ

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യ കാർഷിക സംഘടനയായ Food and Agriculture Organization 2026-നെ അന്താരാഷ്ട്ര‌ വനിതാ കർഷക വർഷമായി ആചരിക്കുന്നതിനെ ആസ്‌പദമാക്കി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ തീം ചവലിയൻ സജ്ജമാക്കിയിട്ടുണ്ട്. “Kerala – The Global Green Engine” എന്ന ടാഗ് ലൈനോടുകൂടി പഴവർഗ്ഗം, പച്ചക്കറി, പുഷ്‌പങ്ങൾ എന്നിവയും വനിതാ കർഷകരുടെ ശക്തനമായ പങ്കും ദൃശ്യാവിഷ്‌കാരങ്ങളിലൂടെ ഇവിടെ അവതരിപ്പിക്കുന്നു. കേരളത്തിൻ്റെ ഹോർട്ടികൾച്ചർ വിളകളും മൂല്യവർധിത ഉൽപ്പനങ്ങളും ആഗോള നിലവാരത്തിൽ പരിചയപ്പെടുത്തുന്ന രീതിയിലാണ് സ്റ്റാളുകൾ ക്രമീകരിച്ചിര്ക്കുന്നത്.

ഹൈഡ്രോഫോണിക്‌സ്, മൈക്രോഗ്രീൻസ് തുടങ്ങിയ മണ്ണില്ലാ കൃഷിരീതികൾ, നഗര-പെരിന കൃഷിക്ക് അനുയോജ്യമായ സ്‌മാർട്ട് ഫാം മാതൃകകൾ എന്നിവയും സന്ദർശകർക്ക് അതിൽ കാണാം. ചെറുകിടയും വൻകിടയുമായ കൂൺ യൂണിറ്റുകൾ വിത്തുത്പാദന സംവിധാനം. മുഖ്യവർധിത കൂൺ ഉൽപ്പന്നങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന ‘കൂൺഗ്രാമം’ പദ്ധതിയുടെ പ്രായോഗിക മാതൃകകളും സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാർഷിക വിസ്മ‌‌യം തീർത്ത് കാർഷിക സർവ്വകലാശാല പവിലിയൻ
2026- പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് കാർഷിക സർവകലാശാലയുടെ പവിലിയൻ പുത്തൻ സാങ്കേതിക വി‌ദ്യകളും ഗവേഷണ ഫലങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിവേധി തീം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. സസ്യസംരക്ഷണം, PR KVK, പ്ലാദൻഷൻ, പഴവർഗ്ഗ ശാസ്ത്രം പുഷ്‌പകൃഷി, പച്ചക്കറി-പോസ്റ്റ് ഹാർവെസ്റ്റ് ടെ‌ക്നോളജി. നെല്ല്-മില്ലറ്റ് വിഭാഗം, തെങ്ങ് ഗവേഷണം എന്നി‌വ ഉൾപ്പെടുന്ന സ്റ്റാളുകളിൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാണ്. 18-ഓളം അപൂർവ വാഴ ജനങ്ങൾ, ഹൈബ്രിഡ് തെങ്ങിൻ തൈകൾ, ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശന വിൽപ്പനയും നടക്കുന്നു. വിദഗ്ദ്ധ ശാസ്ത്രജ്ഞരിൽ നിന്ന് സംശയനിവാരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഭൗമസൂചിക (GI) ഉൽപ്പന്നങ്ങളുടെ സംഗമം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള GI ടാഗ് ലഭിച്ച അപൂർവ കാർഷിക ഉൽപ്പന്നങ്ങൾ റൈാറ്റ കുടക്കീഴിൽ എത്തുന്ന വേരിയായി മേള മാറിയിട്ടുണ്ട്. ഓണാട്ടുകര എള്ളിനങ്ങൾ, തലനാടൻ ഗ്രാമ്പു, വാഴക്കുളം പൈനാപ്പിൾ പൊക്കാളി അരി, ചങ്ങാലിക്കോടൻ വാഴ, അട്ടപ്പാടി ധാന്യവർഗ്ഗങ്ങൾ, ത്‌രൂർ വെറ്റില, വയനാടൻ നെല്ലിനങ്ങൾ, റോബസ്റ്റാ കോഫി, കുറ്റ്യാട്ടൂർ മാങ്ങ, കൈപ്പാട് അരി എന്നിവ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ പ്രദർശന-വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.

സാങ്കേതിക വിദ്യയും മൂല്യവർധനവും – 250-ലധികം സ്റ്റാളുകൾ

മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഫുഡ് പ്രോസസ്സിംഗ് സാങ്കേതിക വിദ്യകൾ, സ്‌മാർട്ട് ഫാമിംഗ് ഉപകരണങ്ങൾ, ജൈവ കൃഷി മാതൃകകൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവ അവതരിപ്പിക്കുന്ന 250-ലധികം സ്റ്റാളുകൾ മേളയുടെ പ്രധാന ആകർഷണമാണ്. കർഷക കൂട്ടായ്‌മകൾ, FPOകൾ, എന്നിവയുടെ സജീവ പങ്കാളിത്തം പ്രദർശനത്തെ സമ്പുഷ്‌ടമാക്കുന്നു.

കിഴങ്ങുവർഗ്ഗങ്ങളുടെ വൈവിധ്യവും ശാസ്ത്രീയ പുരോഗതിയും അവതരിപ്പിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ പ്രദർശന സ്റ്റാൾ പ്രത്യേക ശ്രദ്ധ നേടുന്നു. ഒരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങി നിരവധി ഇനങ്ങളും രോഗപ്രതിരോധ ശേഷിയുള്ള വർഗ്ഗങ്ങളും ബയോ ഇൻപുട്ടുകളും സ്‌മാർട്ട് ഫെർട്ടിഗേഷൻ മാതൃകകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കിഴങ്ങു വർഗ്ഗങ്ങളിൽ നിന്നുള്ള പാസ്‌ത, നൂഡിൽസ്, ചിപ്‌സ്, വാക്വം ഫഡ് ഉൽപ്പന്നങ്ങൾ, എക്സ്‌ഡഡ് ഫുഡ്‌സ് തുടങ്ങിയ മുഖ്യവർധിത ഉൽപ്പന്നങ്ങളും സ്റ്റാളിൽ ലഭ്യമാണ്.

അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്ര‌ക്‌ചർ ഫ്രണ്ട് (AIF) പദ്ധതിയിലൂടെ 2 കോടി രൂപ വരെ വായ്‌പാ സഹായം ലഭ്യമാക്കുന്ന മാർഗങ്ങൾ, പ്രോജക്‌ട് തയ്യാറാക്കൽ, അപേക്ഷ നടപടികൾ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ള മാർഗനിർദ്ദേശവും AIF സ്റ്റാളിൽ ലഭ്യമാണ്.കാർഷ്ക പൊതുജനങ്ങൾ തുടങ്ങി വലിയ തിരക്കാണ് സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കാർഷികവിജ്ഞാനവും വ്യാപാരവും ഒരുമിപ്പിക്കുന്ന കാർഷികോത്സവമായി വൈഗ 2026 പ്രദർശനം മാറിക്കഴിഞ്ഞു.

വൈഗ 2026: (14.02.2026) സെമിനാറുകളും കലാപരിപാടികളും – വിജ്ഞാനവും വിനോദവും ഒരുമിച്ച്

തിരുവനന്തപുരം: കാർഷിക വിജ്ഞാനം, പോഷണം, മൂല്യവർധിത സംരംഭങ്ങൾ എന്നിവയെ

ആസ്‌പദമാക്കി വൈഗ 2026 കാർഷിക മേളയുടെ ഭാഗമായി (ഫെബ്രുവരി 14) വിവിധ വേദികളിലായി പ്രത്യേക സെമിനാറുകൾ സംഘടിപ്പിക്കുന്നു. “കൃഷിയിലൂടെ ആരോഗ്യം പോഷണവും പുതിയ ഉൽപ്പന്നങ്ങളും”, “വിശിഷ്‌ട കൂൺ ഇനങ്ങളും മൂല്യവർധനവും” എന്നീ വിഷയങ്ങളിലാണ് വിദഗ്‌ധർ ക്ലാസുകൾ നയിക്കുന്നത്. കർഷകർക്ക്, വിദ്യാർത്ഥികൾക്ക്, സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

വേദി II – SAMETI, തിരുവനന്തപുരം (രാവിലെ സെഷൻ):

ജീവിതശൈലി രോഗങ്ങളും പോഷകാഹാരവും, ഔഷധസസ്യങ്ങളിൽ നിന്നുള്ള ആരോഗ്യദായക ഉൽപ്പന്നങ്ങൾ, കേരളത്തിലെ കാർഷിക പാരിസ്ഥിതിക മേഖലകളെ ആധാരമാക്കിയുള്ള പോഷക തളികകൾ, പോഷകസമൃദ്ധി മിഷനു കീഴിലെ പോഷക തോട്ടങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ. തൃശ്ശൂർ Government Medical College Thrissur പ്രിൻസിപ്പാൾ, തിരുവനന്തപുരം Government Ayurveda College Thiruvananthapuram അസിസ്റ്റന്റ് പ്രൊഫസർ, വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം പ്രൊഫസർ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്‌ടർ എന്നിവർ സെഷനുകൾ കൈകാര്യം ചെയ്യും.

ഉച്ചയ്ക്കുശേഷമുള്ള സെഷൻ:

ഭക്ഷ്യയോഗ്യ കൂണുകളുടെ കൃഷിരീതികൾ, ആരോഗ്യഗുണങ്ങൾ, കൂണിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, ചിപ്പിക്കൂണിൻ്റെ വാണിജ്യ കൃഷി, കൂൺഗ്രാമം പദ്ധതിയുടെ സംരംഭങ്ങളും നേട്ടങ്ങളും എന്നിവയാണ് വിഷയങ്ങൾ. ഹിമാചൽ പ്രദേശിലെ സോളനിലുള്ള ICAR Directorate of Mushroom Research, വെള്ളായണി AICRP മഷ്റും യൂണിറ്റ്, കാസർഗോഡ് ന്യൂട്രിബഡ്‌സ് മഷ്റൂം ഫാം, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എന്നിവിടങ്ങളിലെ വിദഗ്‌ധർ ക്ലാസുകൾ നയിക്കും. വിജയകരമായ മഷ്റൂം സംരംഭകരുടെ അനുഭവ പങ്കുവെപ്പും ഉണ്ടാകും.

നാളത്തെ പരിപാടികൾ(വൈകുന്നേരം – ആനയറ വേൾഡ് മാർക്കറ്റ് പ്രധാന വേദി):

സന്ദർശകർക്ക് ആവേശം പകരാൻ Dance Dhamakka പരിപാടിയിൽ Footloosers Dance Company അവതരിപ്പിക്കുന്ന നൃത്താവിഷ്കാരവും, Rajesh Cherthalaയും സംഘവും അവതരിപ്പിക്കുന്ന “ഓടക്കുഴലിലെ വിസ്‌മയം” എന്ന ലൈവ് സംഗീത പരിപാടിയും അരങ്ങേറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments