പേരൂർക്കട :-
വർഗീയ കലാപങ്ങളില്ലാത്ത നാടാക്കി കേരളത്തെ കാത്തു സംരക്ഷിച്ചസർക്കാരാണ് എൽ ഡി എഫ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എൽഡിഎഫ് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി പേരൂർക്കടയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്
പൊതുയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നാടിന് ഇതുവരെ ഒന്നും ചെയ്യാത്തവരാണ് ഇനി എന്തെക്കയോ ചെയ്യുമെന്ന് പറയുന്നത് അതെല്ലാം വെറും തട്ടിപ്പാണെന്ന് ജനത്തിനറിയാം.മത നിരപേക്ഷതയും,വികസനവുമാണ് എൽഡിഎഫ് ലക്ഷ്യം ആത്മ വിശ്വാസത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനം എൽഡിഎഫിനൊപ്പമെന്നും പിണറായി വിജയൻ പറഞ്ഞൂ
ചടങ്ങിൽ ജയശ്ചന്ദ്രൻ കല്ലിംഗൽ അധ്യക്ഷതവഹിച്ചു.
എം വിജയകുമാർ,അഡ്വ.ആന്റണി രാജു,എഎ റഹീം,സി അജയകുമാർ,വി കെ പ്രശാന്ത്,കെ ശശാങ്കൻ, കല്ലടനാരായണപിള്ള,എം ജി മീനാംബിക,ഇ ജി മോഹനൻ,വട്ടിയൂർക്കാവ് ശ്രീകുമാർ, കെ.സി വിക്രമൻ,,തമ്പാനൂർ രാജീവ്,കല്ലുമല രവി,ബി സതീഷ് കുമാർ,അനിൽകുമാർ,ബി ബിജു,എം പി റസ്സൽ,മേലത്തുമേലെ രാജൻ,ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.




