തിരുവനന്തപുരം: സിപിഐ, കേരള കോണ്‍ഗ്രസ്, എന്‍ഡിപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.
ഉടുമ്പന്‍ചോല, ഇടുക്കി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച മുന്‍ എംഎല്‍എയും കേരളകോണ്‍ഗ്രസ് വൈസ് ചെയര്‍മാനും, ഓഷധി ചെയര്‍മാനും ആം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായിരുന്ന മാത്യു സ്റ്റീഫന്‍, എന്‍ഡിപി (സെക്കുലര്‍) വര്‍ക്കിംഗ് പ്രസിഡന്റും ദേശീയമുന്നോക്ക സമുദായ ഐക്യവേദി ചെയര്‍മാനുമായ രാമചന്ദ്രന് നായര്‍, എന്‍ഡിപി (സെക്കുലര്‍) വര്‍ക്കിംഗ് പ്രസിഡന്റ് ആയ അനില്‍കുമാര്‍, തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറും ഇക്കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന സിപിഐ തിരുവല്ലം ലോക്കല്‍ കമ്മറ്റി അംഗവുമായ ജി.എസ് ബിന്ദു, സിപിഐ മുന്‍ എല്‍ സി അംഗവും, ബ്രാഞ്ച് സെക്രട്ടറിയും റിട്ട. പോലീസ് സബ് ഇന്‍സ്പെക്ടറും 30 വര്‍ഷമായി പാര്‍ട്ടി അംഗവുമായ പ്രസന്നകുമാര്‍, തിരുവല്ലം ഇടവിളാകം ബ്രാഞ്ച് മെമ്പര്‍ തിരുവല്ലം ഇടവിളാകം മുന്‍ ബ്രാഞ്ച് സെക്രട്ടറി വിഷ്ണുനാഥ്, സിപിഐ ബ്രാഞ്ച് കമ്മറ്റി അംഗം സലജ, പത്മകുമാര്‍, ആദ്യകാല ഇടതുപക്ഷ പ്രവര്ത്തകന് പത്മകുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
വികസിത നേമം ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, വൈസ് വൈസ് ചെയര്മാന് എ.എന്‍ രാധാകൃഷ്ണന്, ബിജെപി സംസ്ഥാന സെക്രട്ടറി അശോകന് കുളനട, മീഡിയ കോ-കണ്‍വീനര്‍. ആര്.പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.




