Saturday, April 11, 2026
Google search engine
HomeNDA സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

NDA സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

ദേശീയ മുന്നോക്ക സമുദായ ഐക്യവേദി

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ NDA മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ദേശീയ മുന്നോക്ക സമുദായ ഐക്യവേദി സംസ്ഥാന ഭാരവാഹികളുടെ യോഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തിൻ്റെ സമസ്‌തമേഖലകളേയും തകർത്തു. സഹകരണ മേഖലയെ കൊള്ളയടിച്ചു നിക്ഷേപകർ പണത്തിനായി ഭ്രാന്ത് പിടിച്ച് ഓടുന്നു. കേരളത്തിന്റെ ആരോഗ്യ മേഖല ഐ.സി.യു. വിലായി, സ്വകാര്യവൽക്കരിക്കപ്പെട്ട കേരള പോലീസ് എന്ത് വൃത്തികേടും കാണിക്കാൻ തയ്യാറെടുത്ത് നില്ക്കുന്നു പരാതിയുമായി ചെല്ലുന്ന യുവതികളെ പീഡിപ്പിക്കുന്നു. വാദിയെ പ്രതിയാക്കുന്നു ലോക്കപ്പ് മർദ്ദനങ്ങൾ വ്യാപകമാക്കുന്നു ഭ്രാന്ത് പിടിച്ച പോലീസുകാർ എന്തിനും തയ്യാറായി നില്ക്കുന്നു വ്യവസായ മേഖലകൾ തകർന്നടിയുന്നു. പി.എസ്.സി യേയും, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളേയും മരവിപ്പിച്ച് സംസ്ഥാനത്ത ങ്ങോളമിങ്ങോളം കോടികൾ കോഴവാങ്ങിക്കൊണ്ട് പതിനായിരക്കണക്കിനു ആളുകളെ നേരിട്ട് നിയമിച്ച് ചരിത്രം സൃഷ്‌ടിച്ചു ശബരിമലയെ കൊള്ളയടിച്ച് കിലോക്കണക്കിന് സ്വർണ്ണവും, പണവും ക്ഷേത്ര വസ്തുക്കളും കൊള്ളയടിച്ചു ദേവൻ്റെ ശക്തി ഇല്ലാതാക്കുവാൻ ആക്‌ടിവിസ്റ്റുകൾ എന്ന പേരിൽ സാമൂഹ്യ വിരുദ്ധരായ യുവതികളെ ശബരിമലയിൽ കയറ്റി ആചാരങ്ങളേയും വിശ്വാസങ്ങളേയും തകർത്തു. അയ്യപ്പസംഗമം നടത്തി കോടികൾ കൊള്ളയടിച്ചു. എല്ലാ അർത്ഥത്തിലും കേരളത്തെ മൂച്ചൂടും മുടിച്ച് നശിപ്പിച്ച എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാൽ അവശേഷിക്കുന്ന ഹിന്ദുക്ഷേത്രങ്ങളും, കൃസ്‌ത്യൻ പള്ളികളും മുസ്ലീം പള്ളികളും അടക്കമുള്ള മറ്റ് ആരാധനാലയങ്ങളും കൊള്ളയടിക്കപ്പെടുകയും, നശിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. കെരളം മറ്റൊരു ബംഗാളായി മാറാതിരിക്കാൻ NDA സഖ്യം വൻ വിജയം നേടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. യോഗത്തിൽ ദേശീയ മുന്നോക്ക സമുദായ ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ഐക്യവേദി വർക്കിംഗ് ചെയർമാൻ ജി.എസ്. അനിൽകുമാർ, ജനറൽ സെക്രട്ടറി, അഡ്വ. എസ്.കെ വിജയശങ്കർ, സെക്രട്ടറിമാരായ ക്യാപ്റ്റൻ ഗോപിനായർ, വി.എൻ നമ്പൂതിരി, ആർച്ചൽ രാമചന്ദ്രൻനായർ, അഡ്വ. രവികുമാർ തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ജില്ല ചെയർമാൻ ഇളംകുളം മോഹനകുമാർ സ്വാഗതവും, ആറ്റിങ്ങൽ മുരളീധരൻ നായർ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments