Monday, April 13, 2026
Google search engine
Homeനാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും: ആര്‍.ശ്രീലേഖ

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും: ആര്‍.ശ്രീലേഖ

തിരുവനന്തപുരം: രാജ്യത്തെ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരി ശക്തി വന്ദന്‍’ ഭേദഗതി ബില്‍ സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെനന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മുന്‍ഡിജിപി ആര്‍. ശ്രീലേഖ. സ്ത്രീകളെ നിയമങ്ങളുടെ ഗുണഭോക്താവായി കാണുന്നതിന് പകരം നിയമനിര്‍മ്മാണത്തിന്റെ ഭാഗമാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നും ശ്രീലേഖയും സംസ്ഥാന സെക്രട്ടറി എന്‍.പി.അഞ്ജനയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകളോടുള്ള പരിഗണന ആര്‍ക്കും ഒഴിവാക്കി നിര്‍ത്താനാകില്ല. സ്ത്രീകളെ എവിടെ ആദമാനിക്കുന്നുവോ അവിടെയേ സമൂഹം മെച്ചപ്പെടുകയുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ 50 ശതമാനം സംവരണം ഉണ്ടെങ്കിലും, ലോകസഭയിലും നിയമസഭകളിലും ഇത് 15 ശതമാനത്തില്‍ താഴെയാണ്. പുതിയ നിയമം ഭാരത ഭരണഘടനയിലെ 106-ാം ഭേദഗതിയായി മാറുമ്പോള്‍ നിയമസഭകളിലും ലോകസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും. 2029ലെ തിരഞ്ഞെടുപ്പ് മുതല്‍ ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങും. 2047ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും. ഏറെക്കാലമായി സ്ത്രീസംവരണ ബില്‍ വരുമ്പോള്‍ പലതടസ്സങ്ങളും നേരിടുന്നുണ്ട്. ഇപ്പോള്‍ ബില്ലിനെ അനുകൂലിക്കേണ്ട സമയം ആയെന്നും ഭേദഗതി ബില്ലിനെ സര്‍വ്വകക്ഷികളും പിന്തുണയ്ക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു.
ബില്ലിന് പിന്തുണയുമായി ഏപ്രില്‍ 15, 16 തീയതികളില്‍ വിവിധയിടങ്ങളില്‍ പദയാത്രകളും ബൈക്ക് റാലികളും നടക്കുമെന്ന് പറഞ്ഞു. സംസ്ഥാനജില്ലാമണ്ഡലം അടിസ്ഥാനത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കും. സമൂഹം ഒന്നടങ്കം ബില്ലിനെ അനുകൂലിക്കണമെന്നും എന്‍.പി.അഞ്ജനയും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments