Tuesday, April 14, 2026
Google search engine
HomeNewsNational Newsവസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; യുട്യൂബറും മകനും അറസ്റ്റില്‍

വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; യുട്യൂബറും മകനും അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പതിനഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും മകനും അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്ലാണ് സംഭവം.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റീല്‍സ് ചിത്രീകരണത്തിന്റെ ഭാഗമാക്കാം എന്ന് പറഞ്ഞാണ് അരബിന്ദ മണ്ഡലും മകനും പെണ്‍കുട്ടിയെ സമീപിക്കുന്നത്. റീല്‍സ് ചിത്രീകരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പെണ്‍കുട്ടിയുമായി ഇവര്‍ യാത്രചെയ്തിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഇവര്‍ രഹസ്യമായി പകര്‍ത്തുകയും പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപെടുത്തി ബലാത്സംഗം ചെയുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അരബിന്ദയ്ക്കും മകനുമെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. അരബിന്ദ മണ്ഡലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മകനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments