Monday, April 13, 2026
Google search engine
HomeNewsKerala Newsഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി, കെണിയില്‍ വീണവരില്‍ സ്ത്രീകളും; വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് എംഡിഎംഎയുമായി ഉടമ...

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി, കെണിയില്‍ വീണവരില്‍ സ്ത്രീകളും; വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് എംഡിഎംഎയുമായി ഉടമ പിടിയില്‍

ആലപ്പുഴ: ഫിറ്റ്‌നസ് സെന്റര്‍ ഉടമയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നൂറനാട് പൊലീസും. നൂറനാട് പടനിലത്ത് ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന അഖില്‍ നാഥിന്റെ (31) വീട്ടില്‍ നിന്നാണ് 48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. രണ്ട് മാസം മുന്‍പ് അഖിലിന്റെ ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരി കേസില്‍ പിടികൂടിയിരുന്നു. ആ സമയം മുതല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

ഫിറ്റ്‌നസ് സെന്ററില്‍ എത്തുന്ന യുവാക്കളെയും യുവതികളെയും ലഹരി മരുന്ന് കൊടുത്ത് ഫിറ്റ്‌നസിന് ഇത് ആവശ്യമാണെന്ന് വരുത്തി വന്‍തോതില്‍ രാസലഹരി കച്ചവടമാണ് ഇയാള്‍ നടത്തിയിരുന്നത്. ഫിറ്റ്‌നസ് സെന്ററില്‍ സ്ഥിരം പോയിരുന്ന ചില യുവാക്കള്‍ ലഹരി മരുന്ന് ഉപയോഗിച്ച് നുറനാട്ടുള്ള ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടിയതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാര്‍ട്ടി ഇയാള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നാണ് രാസ ലഹരി ഇയള്‍ എത്തിച്ചിരുന്നത് എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments