Saturday, April 11, 2026
Google search engine
HomeNewsNational Newsകുട്ടി മരിച്ചിട്ടും ഭാരതി സന്തോഷവതി, ഫോണില്‍ അയല്‍ക്കാരിക്കൊപ്പമുള്ള വിഡിയോകളും ഫോട്ടോകളും; പിടിച്ചുനില്‍ക്കാനാവാതെ കുറ്റസമ്മതം

കുട്ടി മരിച്ചിട്ടും ഭാരതി സന്തോഷവതി, ഫോണില്‍ അയല്‍ക്കാരിക്കൊപ്പമുള്ള വിഡിയോകളും ഫോട്ടോകളും; പിടിച്ചുനില്‍ക്കാനാവാതെ കുറ്റസമ്മതം

ചെന്നൈ ന്മ സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാരതിയും സുമിത്രയും തമ്മില്‍ 3 വര്‍ഷമായി അടുപ്പം. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. രണ്ടുപേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സമയം തികയാതെവന്നു. ഇരുവരുടെയും ബന്ധത്തിനിടയില്‍ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നും ആണ് പൊലീസ് പറയുന്നത്.

കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭര്‍ത്താവിന്റെ സംശയത്തിനു പിന്നിലെ കാരണം. തുടര്‍ന്ന് ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.

അയല്‍ക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ഫോണില്‍ കണ്ടെത്തി. മരിച്ച ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് പങ്കാളിയായ 22കാരിയ്ക്ക് ഭാരതി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ തരത്തില്‍ സന്ദേശങ്ങളും ഭാരതിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ഇതോടെ സുരേഷ് ഭാരതിയുമായി സംസാരിച്ചു. ഒടുവില്‍ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു.

താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സുരേഷ് ഫോണില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments