Saturday, April 11, 2026
Google search engine
HomeNewsNational Newsകിട്ടിയത് കൂടിപ്പോയി, 20 സീറ്റ് തിരികെ നല്‍കി വിബിഎ; അവസാന ദിവസം സ്ഥാനാര്‍ഥികളെ തേടി കോണ്‍ഗ്രസിന്റെ...

കിട്ടിയത് കൂടിപ്പോയി, 20 സീറ്റ് തിരികെ നല്‍കി വിബിഎ; അവസാന ദിവസം സ്ഥാനാര്‍ഥികളെ തേടി കോണ്‍ഗ്രസിന്റെ നെട്ടോട്ടം

മുംബൈ: ബിഎംസിയില്‍ ലഭിച്ച എല്ലാ സീറ്റുകളിലേക്കും മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ വിബിഎ (വഞ്ചിത് ബഹുജന്‍ അഘാഡി) 20 സീറ്റ് കോണ്‍ഗ്രസിനു തിരിച്ചുനല്‍കി. ഡോ.ബി.ആര്‍.അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വിബിഎ 62 സീറ്റിലും കോണ്‍ഗ്രസ് 142 സീറ്റിലും മത്സരിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍, അവസാനഘട്ടത്തില്‍ വിബിഎ 20 സീറ്റ് തിരിച്ചുനല്‍കിയതു കോണ്‍ഗ്രസിനും തലവേദനയായി. മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ ഇന്നലെ സ്ഥാനാര്‍ഥികളെ തേടി കോണ്‍ഗ്രസും നെട്ടോട്ടമോടി.
ബിജെപിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പുണെ, ഛത്രപതി സംഭാജിനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു ശിവസേന (ഷിന്‍ഡെ) പ്രഖ്യാപിച്ചു. മേഖലയിലെ പ്രധാനശക്തിയായി വളര്‍ന്നുവരുന്നതിന്റെ അഹങ്കാരമാണു ബിജെപിക്കെന്നും ഒരുകൂട്ടം പ്രാദേശിക നേതാക്കളാണു സഖ്യത്തിനു തുരങ്കംവച്ചതെന്നും ശിവസേന മന്ത്രി സഞ്ജയ് ഷിര്‍സാഠ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് എന്‍സിപി പവാര്‍, അജിത് വിഭാഗങ്ങള്‍ സഖ്യമായാണു പുണെയില്‍ മത്സരിക്കുന്നത്.ബിഎംസിയില്‍ ഒറ്റയ്ക്കാണു മത്സരിക്കുന്നതെങ്കിലും കോണ്‍ഗ്രസും ശിവസേനയും (ഉദ്ധവ്) സഖ്യമായാണു പുണെയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments