എണ്ണ മറ്റ കഥകൾ പറഞ്ഞ് മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ അതുല്യ കലാകാരൻ വി സാംബശിവൻ ഓർമ്മയായിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട്
കൊല്ലം ചവറ തെക്കുംഭാഗം നടുവത്തു ചേരിയിൽ വേലായുധന്റെയും ശാരാദയുടെയും പുത്രനായി 1929ൽ ജനനം
കൊല്ലം എസ് എൻ കോളേജിൽ നിന്ന് ഒന്നാം റാങ്കോട് ബിഎ അതിനുശേഷം ബിഎഡ് തുടർന്ന് ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകൻ 1949ൽ ഇരുപതാം വയസിൽ ആദ്യ കഥ ദേവത അവതരിപ്പിച്ചുകൊണ്ട് തുടക്കം
തുടർന്ന് 50ഓളം കഥകൾ സാംബൻ അവതരിപ്പിച്ചു
വിദേശ കഥകൾ അവതരിപ്പിക്കുന്നതിൽ മറ്റ് കാഥികരേക്കാൾ മുന്നിൽ നിന്നു 63ൽ അനീസ്യ
64ൽ ഷെയ്‌പിയറുടെ ഒഥല്ലോ ,റോമിയോ ജൂലിയറ്റ് ,ക്‌ളീയോപാട്ര,അന്നാ കരീന തുടങ്ങിയവിദേശ കഥകൾ വലിയ ഹിറ്റാക്കിമാറ്റി 65ൽ കല്ലടവാസുദേവന്റെ കാക്കവിളക്കും 66ൽ കാക്കതമ്പുരാട്ടിയും,67ൽ മേലങ്കിയും തുടർച്ചയായി സാംബശിവൻ അവതരിപ്പിച്ചു
കുമാരനാശാൻ,കുറ്റവും ശിക്ഷയും തുടങ്ങിയുള്ള കഥകളും മികച്ച നിലയിൽ മുന്നോട്ട് പോയി
നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് നിരവധി പുരസ്‌കാരങ്ങളും സാംബശിവന് ലഭിച്ചിട്ടുണ്ട് വിദേശ രാജ്യങ്ങളടക്കം ആയിരക്കണക്കിന് വേദികളിൽകഥ പറഞ്ഞൂ സുഭദ്രയാണ് ഭാര്യ അവർ 2021ൽ അന്തരിച്ചു
കാഥികൻ വസന്തകുമാർ സാംബശിവൻ അടക്കം അഞ്ചുമക്കൾ എക്കാലവും ഇടതുപക്ഷപുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം നിന്ന സാംബശിവൻ 1996ഏപ്രിൽ 23ന് വിടപറഞ്ഞു




