Monday, April 13, 2026
Google search engine
HomeNewsതലസ്ഥാനനഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും

തലസ്ഥാനനഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും

പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക വിദ്യാഭ്യാസ സർവീസ് മേഖലാ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയേറ്റ് മാർച്ചിലും ധർണയിലും പതിനായിരങ്ങൾ അണിനിരന്നു. കേരളത്തിൽ യുഡിഎഫ് കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ ഇരുന്ന അവസരങ്ങളിൽ എല്ലാം സമയബന്ധിത ശമ്പള പരിഷ്കരണ തത്വം സംരക്ഷിച്ചുകൊണ്ട് ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് സർക്കാർ നിലപാട് എടുത്തിട്ടുണ്ടെങ്കിലും ശമ്പള പരിഷ്കരണം യാഥാർത്ഥ്യം ആക്കുന്നതിന് അതിവേഗം സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് ക്ഷാമബദ്ധ കുടിശികയും അനുവദിക്കേണ്ടതുണ്ട് പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിട്ടും കേന്ദ്രസർക്കാർ നിയമം പിൻവലിക്കാനോ നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുന്നതിന് യാതൊരു നടപടിയും സംരക്ഷിക്കുന്നില്ല കേന്ദ്ര സിവിൽ സർവീസ് നിയമങ്ങൾ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. സ്റ്റാഫ് സെലക്ഷൻ കമ്മീഷനേയും യുപിഎസ് സജീവമാക്കി വിരമിച്ചവരെ അടക്കം ദിവസ കൂലിക്ക് നിയോഗിക്കുകയാണ്. സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജനറൽ കൺവീനർ വി ശശിധരൻ ഉദ്ഘാടനം ചെയ്തു ആക്ഷൻ കൗൺസിൽ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ജി ഐ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ മോഹന ചന്ദ്രൻ സ്വാഗതം പറഞ്ഞു കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു, കെജി എൻ എ ജനറൽ സെക്രട്ടറിസെക്രട്ടറി സുബ്രഹ്മണ്യൻ, പി എസ് സി ജനറൽ സെക്രട്ടറി ബിജു ,കെ എൽ എസ് എസ് എ ജനറൽ സെക്രട്ടറി എസ് സതി കുമാർ, എ കെ പി സി ടി എ ജനറൽ സെക്രട്ടറി ബിജു, എ കെ ജി സി ടി സംസ്ഥാന പ്രസിഡൻറ്ബിനു ഭാസ്കർ ,എൻ ജി ഒ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ഷിജു വി കുരിയൻ എൻ ജി ഓ അസോസിയേഷൻ എസ് സംസ്ഥാന പ്രസിഡന്റ് കെ വി ഗിരീഷ് എൻ ജി ഒ സെൻറർ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ യൂണിവേഴ്സിറ്റി കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സുമ, പി ബി കെ എൻ ഡി ഇ ഒ ജനറൽ സെക്രട്ടറി ജുനൈദ്, ഇ ടി സി സംസ്ഥാന പ്രസിഡൻറ് അജിത് കട ക്കാവൂർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ് എസ് ഇടി ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments