Sunday, April 19, 2026
Google search engine
HomeNewsKerala Newsകോണ്‍ഗ്രസ് പുനഃസംഘടന: കെപിസിസി അധ്യക്ഷനെ വേദിയിലിരുത്തി അതൃപ്തിയറിയിച്ച് ബിഷപ്പ്

കോണ്‍ഗ്രസ് പുനഃസംഘടന: കെപിസിസി അധ്യക്ഷനെ വേദിയിലിരുത്തി അതൃപ്തിയറിയിച്ച് ബിഷപ്പ്

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ വേദിയിലിരുത്തി കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്ന അതൃപ്തിയറിയിച്ച് കണ്ണൂര്‍ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുംതല. കണ്ണൂര്‍ രൂപതാ കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

നിലവിലെ സാഹചര്യത്തില്‍ പ്രത്യേകിച്ച് സാമുദായികപരിഗണനയ്ക്ക് രാഷ്ട്രീയരംഗത്താണെങ്കിലും അധികാരരംഗത്താണെങ്കിലും ഇതുപോലുള്ള സമുദായങ്ങളെ കൂടുതല്‍ പരിഗണിക്കണം. കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാനസമിതി രൂപവത്കരിച്ചപ്പോള്‍ മൂന്ന് അംഗങ്ങളാണുള്ളത്. പക്ഷേ കണ്ണൂര്‍ ഭാഗത്തുള്ള ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന കാര്യം സ്‌നേഹത്തോടെയും ആദരവോടെയും സംസ്ഥാന പ്രസിഡന്റിനോട് പറയുകയാണെന്ന് വേദിയിലിരിക്കുന്ന സണ്ണി ജോസഫിനെ നോക്കി പറഞ്ഞു. പിന്നീട് സംസാരിച്ച സണ്ണി ജോസഫ് ഇതുസംബന്ധിച്ച പരാമര്‍ശമൊന്നും പ്രസംഗത്തില്‍ നടത്തിയില്ല.

പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ചടങ്ങ് കഴിഞ്ഞിറങ്ങിയശേഷം സണ്ണി ജോസഫ് പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും കഴിയുന്നത്ര സമന്വയിപ്പിക്കാന്‍ ശ്രമിക്കും. നേതാക്കളുള്‍പ്പെടെ ആരും നൂറുശതമാനം തൃപ്തരല്ല. കഴിയുന്നത്ര എല്ലാവരോടും നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്- സണ്ണി ജോസഫ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments