Friday, April 17, 2026
Google search engine
HomeNewsലൂവ്ര് - സഞ്ചാരികളുടെ കവര്‍ച്ചക്കാരുടെയും പ്രിയപ്പെട്ട മ്യൂസിയം; മോണലിസയും പണ്ട് മോഷണം പോയി

ലൂവ്ര് – സഞ്ചാരികളുടെ കവര്‍ച്ചക്കാരുടെയും പ്രിയപ്പെട്ട മ്യൂസിയം; മോണലിസയും പണ്ട് മോഷണം പോയി

പാരിസ്: സഞ്ചാരികളുടെ മാത്രമല്ല, കവര്‍ച്ചക്കാരുടെയും പ്രിയ മ്യൂസിയമാണ് പാരിസിലെ ലൂവ്ര്. ലിയനാര്‍ദോ ഡ വീഞ്ചിയുടെ മാസ്റ്റര്‍പീസ് സൃഷ്ടിയായ മോണലിസയെ മോഷ്ടിച്ചതുള്‍പ്പെടെ യമണ്ടന്‍ കവര്‍ച്ചകളുടെ വലിയ ചരിത്രമുള്ള മ്യൂസിയമാണ് ലൂവ്ര്. 1911ല്‍ മ്യൂസിയം ജീവനക്കാരിലൊരാളാണ് മുറിക്കുള്ളില്‍ ഒളിച്ചിരുന്ന് ആ ലോകപ്രശസ്ത പെയ്ന്റിങ് കൈക്കലാക്കി കോട്ടിനുള്ളില്‍ മറച്ചുപിടിച്ച് പുറത്തുകടത്തിയത്. 2 വര്‍ഷത്തിനു ശേഷം ഫ്‌ലോറന്‍സില്‍നിന്ന് മോണലിസയെ തിരികെക്കിട്ടി; പെയ്ന്റിങ് വിശ്വപ്രസിദ്ധമായത് ഈ മോഷണത്തിനുശേഷം. നവോത്ഥാനകാല പടച്ചട്ടകള്‍ രണ്ടെണ്ണം 1983ല്‍ മോഷ്ടാക്കള്‍ കൊണ്ടുപോയത് കണ്ടെത്താനായത് 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

രത്‌നാഭരണങ്ങളുമായി കടക്കുന്നതിനിടെ മോഷ്ടാക്കളുടെ കയ്യില്‍നിന്നു താഴെ വീണത് 19ാം നൂറ്റാണ്ടിലെ രത്‌നകിരീടം. നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യയായിരുന്ന യൂജീന്‍ അണിഞ്ഞിരുന്ന കിരീടമാണത്. സ്വര്‍ണത്തില്‍ കൊത്തിയ പരുന്തുരൂപങ്ങളുള്ള ഈ കിരീടത്തില്‍ 1354 വജ്രങ്ങളും 56 മരതകക്കല്ലുകളുമാണു പതിച്ചിട്ടുള്ളത്. കിരീടത്തിന് ഇപ്പോള്‍ കേടുപാടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments