Sunday, April 12, 2026
Google search engine
HomeNewsNational News'ആംബുലന്‍സ് ഡ്രൈവര്‍ക്ക് പണം വേണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും കൈക്കൂലി':നോവായി അച്ഛന്റെ കുറിപ്പ്, സസ്‌പെന്‍ഷന്‍

‘ആംബുലന്‍സ് ഡ്രൈവര്‍ക്ക് പണം വേണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും കൈക്കൂലി’:നോവായി അച്ഛന്റെ കുറിപ്പ്, സസ്‌പെന്‍ഷന്‍

ബെംഗളൂരു: മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് കൈക്കൂലി വാങ്ങിയെന്ന ബിപിസിഎല്‍ മുന്‍ സിഎഫ്ഒയുടെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നു ബെലന്തൂര്‍ എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു. ബെലന്തൂര്‍ എസ്‌ഐ സന്തോഷ്, കോണ്‍സ്റ്റബിള്‍ ഗോരഖ്‌നാഥ് എന്നിവരെയാണു വൈറ്റ്ഫീല്‍ഡ് ഡിസിപി ഇടപെട്ട് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

തലച്ചോറില്‍ രക്തസ്രാവം കാരണം സെപ്റ്റംബര്‍ 18നു മകള്‍ അക്ഷയ ശിവകുമാര്‍ (34) മരിച്ചതിനെ തുടര്‍ന്നു തനിക്കുണ്ടായ പീഡാനുഭവങ്ങളാണു ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) മുന്‍ സിഎഫ്ഒ കെ.ശിവകുമാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നുള്ള എംബിഎ ബിരുദധാരിയായ അക്ഷയ ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ 11 വര്‍ഷം ജോലി ചെയ്തിരുന്നു. പൊലീസിനു പുറമേ ആംബുലന്‍സ് ഡ്രൈവര്‍, ബിബിഎംപി ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നുണ്ടായ ദുരിതങ്ങള്‍ പോസ്റ്റിലുണ്ട്.

കസവനഹള്ളിയിലെ ആശുപത്രിയില്‍ നിന്നു മകളുടെ കണ്ണുകള്‍ ദാനം ചെയ്യാനായി കോറമംഗല സെന്റ്‌ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ 3,000 രൂപയാണ് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ വളരെ പരുഷമായി പെരുമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് വഴങ്ങിയത്.

ബിബിഎംപി ശ്മശാന ജീവനക്കാരും കൈക്കൂലി ആവശ്യപ്പെട്ടു. 4 ദിവസം കഴിഞ്ഞു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണു കോണ്‍സ്റ്റബിള്‍ പരസ്യമായി കൈക്കൂലി ആവശ്യപ്പെട്ടത്. ബിബിഎംപി ഓഫിസില്‍ 5 ദിവസം കയറിയിറങ്ങിയിട്ടും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ജാതി സര്‍വേയുമായി ബന്ധപ്പെട്ടു ജീവനക്കാര്‍ തിരിക്കിലാണെന്നാണു മറുപടി ലഭിച്ചത്. തുടര്‍ന്നു ബിബിഎംപിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായം തേടിയെങ്കിലും കൈക്കൂലി കൊടുത്തതിനെ തുടര്‍ന്നാണു മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചതെന്നു പോസ്റ്റിലുണ്ട്. ഈ പോസ്റ്റ് പിന്നീട് നീക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments