ചരിത്രമാകാൻ ഒരു സൈക്കിൾ യാത്ര. 12 വീട്ടമ്മമാർ, 5 ജില്ലകൾ, 230ലേറെ കിലോമീറ്ററുകൾ. കേരളത്തിൽ ഒരു ചരിത്രം കൂടി പിറന്നു. ലഹരി വിരുദ്ധ സന്ദേശവുമായി സാധാരണക്കാരായ 12 വീട്ടമ്മമാർ കൊച്ചി മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തി. നവംബർ 2ന് ഫോർട്ട് കൊച്ചിയിൽ നിന്നും ആംഭിച്ച യാത്ര നവംബർ 7ന് തിരുവനന്തപുരം മാനവീയം വീഥിയിൽ എത്തി.
തിരുവനന്തപുരത്തെ പ്രമുഖ എൻ.ജി.ഒ ആയ ഗ്ലോബൽ കേരള ഇൻഷേറ്റീവ് കേരളീയം സംഘടിപ്പിച്ച ഈ ചരിത്ര യാത്രയിൽ ഷീ സൈക്ലിങ്ങും ഇൻ്റസ് മീഡിയയും കൈകോർത്തു. യാത്രയ്ക്കിടയിൽ 14 സ്കൂളുകളിലും രണ്ട് കോളേജുകളിലും ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്തി.
സമാപന സമ്മേളനത്തിന് മുന്നോടിയായി നാളെ (8-11-2025) രാവിലെ 7 മണിക്ക് 50തിലേറെ പേർ പങ്കെടുക്കുന്ന ഫാൻസി സൈക്ലിങ്ങ് മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച് സെക്രട്ടേറിയറ്റ്, പാളയം നിയമസഭാ മന്ദിരം, എൽ.എം.എസ്, ജംഗ്ഷൻ വഴി മാനവീയം വീഥിയിൽ സമാപിക്കും.
വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ. ജി.ആർ. അനിൽ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് നാടൻപാട്ട് ഉണ്ടായിരിക്കും.




