Tuesday, April 21, 2026
Google search engine
HomeNewsസൂഫി പ്രതിനിതികൾ രാജീവ്‌ ചന്ദ്രശേഖറുമായി കൂടികാഴ്ച നടത്തി..

സൂഫി പ്രതിനിതികൾ രാജീവ്‌ ചന്ദ്രശേഖറുമായി കൂടികാഴ്ച നടത്തി..

തിരുവനന്തപുരം: സൂഫി വഴികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി ശൈഖുന ഹാഫിള് ഉസ്താദ് നേതൃത്വം നൽകുന്ന കുരുവട്ടൂർ സാവിയത്തു സൂഫിയ്യയുടെ പ്രതിനിധികൾ BJP സംസ്ഥാന പ്രസിഡണ്ട് ശ്രീ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഉസ്താദ് നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവരുടെ നേതൃത്വത്തിലുളള പ്രതിനിധികൾ മാരാർജി ഭവനിലെത്തി.

മനുഷ്യരിൽ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി സാന്നിധ്യങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ശാഘനീയമാണെന്നും ഉസ്താദ് നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങൾക്കും പദ്ധതികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു. BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. M അബ്ദുൽ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments