തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന പവിഴവും മുത്തുകളും പതിച്ച രണ്ടു കോടിയോളം വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. പരാതി ലഭിച്ചതിനെത്തുടർന്ന് പേരൂർക്കട പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി 12 ഓളം ഇനങ്ങളാണ് നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നത്
1, ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – 1/2 പവൻ
2). പിച്ചിപ്പു മൊട്ട് ഡിസൈനില്‍ ഉള്ള സ്വർണ്ണ പാദസരം – 3 പവൻ
3). കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം – 2 പവൻ
4). വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകള്‍ – 4 പവൻ ,
5). വീതി കുറഞ്ഞ 2 സ്വർണ പിരിവള – 3 പവൻ ,
6). കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും ,
7). പച്ച ഇനാമല്‍ രണ്ടിലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും – 2.5 പവൻ ,
8). സ്വർണ്ണ കുഴി മിന്നു മാല -5 പവൻ ,
9). എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും
9). സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ ,
10). റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള – 6 പവൻ.
11). നേർത്ത ചെയിനില്‍ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ,
12). ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങള്‍




