Monday, June 15, 2026
Google search engine
Homeചക്ക വീണ് പാമ്പ് ചത്തു '.പാമ്പുകളുടെ വിളയാട്ടം തുടരുന്നു------------------നാരായണൻ

ചക്ക വീണ് പാമ്പ് ചത്തു ‘.പാമ്പുകളുടെ വിളയാട്ടം തുടരുന്നു——————നാരായണൻ

തിരുവനന്തപുരം :-

മലയാള നാട്ടിൽ പാമ്പു ശല്യം തുടരുന്നു ഇന്നും നിരവധിപ്പേർക്ക് കടിയേറ്റു. ചൂട് കൂടിയതോടെ മാളത്തിൽ നിന്ന് പാമ്പുകൾ കൂട്ടത്തോടെ പുറത്തു വന്ന് ജന ജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ചക്കവീണ് മുയലു ചത്തു എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇതാ ചക്കവീണ് പാമ്പ് ചത്തിരിക്കുന്നു
ലക്ഷ്യമില്ലാതെ പാഞ്ഞ പാമ്പിന്റെ പുറത്ത് ചക്കവീണ് മൂർഖൻ പാമ്പ് ചത്തു.
കൊച്ചി തിരുമാറാടി ഒളിലിയപ്പുറത്ത് ഒരു വീടിന്റെ മുറ്റത്തുനിന്ന ചക്ക അടർന്നുവീണത് പാമ്പിന്റെ പുറത്ത് വീണുകിടന്ന ചക്ക എടുക്കാൻ വീട്ടുകാർ ചെന്നപ്പോരാണ് പാമ്പ് ചത്തു കിടക്കുന്നത് കണ്ടത്.
ഇന്നും നിരവധി സ്ഥലങ്ങളിൽ പാമ്പുകളുടെ വിളയാട്ടം നടന്നു പല പ്രദേശങ്ങളിലും പാമ്പിന്റെ കടിയേറ്റ് നിരവധിപേർ ആശുപത്രികളിൽ ചികിത്സയിലാണ്.
കാസർകോഡ് എളരിതട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലരവയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു
കോഴിക്കോട് പുനൂരിൽ 22കാരൻ അൻസാറിനാണ് പാമ്പിന്റെ കടിയേറ്റത് ഉറക്കത്തിൽ കിടക്കപ്പായിൽ എന്തോ കാലിൽ ചുറ്റുന്നതായി തോന്നിയ അൻസാർ മൊബൈൽ ലൈറ്റിന്റെ പ്രകാശത്തിൽ കണ്ടത് കാലിൽ ചുറ്റിക്കിടക്കുന്ന പാമ്പിനെ ഉടൻ കാല് കുടഞ്ഞതും പാമ്പിന്റെ കടിയേറ്റു.
തിരുവനന്തപുരം കിളിമാനൂർ തൊളിക്കുഴി സ്വദേശിനി സരിതക്കും പാമ്പിന്റെ കടിയേറ്റു.
വീട്ടു മുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുമ്പോരായിരുന്നു സരിതക്ക് കാലിൽ കടിയേറ്റത് ഇവരെ വെഞ്ഞാറമൂട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റു കണ്ണിപ്പോയ്ക അഞ്ജലിക്ക് കുളിമുറിയിൽവെച്ചാണ് കടിയേറ്റത്.
വട്ടപ്പാറയിൽ ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാൻ പോയ 15കാരന് പാമ്പുകടിയേറ്റു.
ഇതിനിടെ കുറ്റിയാടിയിൽ ഒരു വീടിന്റെ ഉള്ളിൽ നിന്നും അഞ്ചോളം പാമ്പുകളെ പിടികൂടി
കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് ഒരേ ദിവസം ഇത്രയേറെ പാമ്പിനെ പിടികൂടുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അനവധി പേർക്ക് പാമ്പിന്റെ കടിയേറ്റിരുന്നു ഇതിൽ പലർക്കും മരണം സംഭവിച്ചു.
പാമ്പു കടിയേറ്റൽ 108 ആംബുലൻസുമായി ബദ്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട് പ്രാഥമിക ചികിത്സ ഇവർ നൽകും പാമ്പ് കടിക്കുള്ള മരുന്ന് ആന്റിവെനം 108ൽ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments