Monday, April 13, 2026
Google search engine
HomeNewsKerala News50 ലക്ഷം പിന്‍വലിക്കാന്‍ രണ്ടുതവണ ബാങ്കിലെത്തി, മാനേജര്‍ക്ക് സംശയം; വൃദ്ധദമ്പതികളെ സൈബര്‍ തട്ടിപ്പില്‍ നിന്നു രക്ഷപ്പെടുത്തി

50 ലക്ഷം പിന്‍വലിക്കാന്‍ രണ്ടുതവണ ബാങ്കിലെത്തി, മാനേജര്‍ക്ക് സംശയം; വൃദ്ധദമ്പതികളെ സൈബര്‍ തട്ടിപ്പില്‍ നിന്നു രക്ഷപ്പെടുത്തി

കോട്ടയം: ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളെ ഡിജിറ്റല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് പണം തട്ടാനുള്ള നീക്കം തടഞ്ഞ് ബാങ്ക് അധികൃതരും സൈബര്‍ പൊലീസും. പൊലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്‌സ് ആപ്പില്‍ വീഡിയോ കോളില്‍ വന്നായിരുന്നു തട്ടിപ്പ്. ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധിയില്‍ കവിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിക്കുകയായിരുന്നു തട്ടിപ്പുകാര്‍. ഇത് രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞു. 50 ലക്ഷം രൂപ നല്‍കിയാല്‍ അറസ്റ്റില്‍നിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു.

ഇതു വിശ്വസിച്ച ദമ്പതികള്‍ ഇന്നലെ ചങ്ങനാശ്ശേരി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിന്‍വലിക്കാന്‍ മാനേജരെ സമീപിച്ചു. മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പുകാരുടെ നിര്‍ദേശം. സംശയം തോന്നിയ ബാങ്ക് മാനേജര്‍ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടു. ഇതു തട്ടിപ്പ് അക്കൗണ്ട് ആണെന്നു മനസിലാക്കി ഇടപാട് നടത്താതെ ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇന്നു വീണ്ടും ദമ്പതികള്‍ ബാങ്കിലെത്തി 50 ലക്ഷം രൂപ ട്രാന്‍സാക്ഷന്‍ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിര്‍ബന്ധിച്ചു. തട്ടിപ്പു മണത്ത ബാങ്ക് അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാങ്കിലെത്തി ദമ്പതികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഈ സമയമത്രയും ദമ്പതികള്‍ വെര്‍ച്വല്‍ അറസ്റ്റില്‍ തുടരുന്ന നിലയിലായിരുന്നു. പൊലീസ് ഇടപെട്ടുവെന്നു ബോധ്യപ്പെട്ടതോടെ തട്ടിപ്പുകാര്‍ കോള്‍ കട്ടാക്കി മുങ്ങുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments