സംസ്‌ഥാന പോലീസ് മേധാവിക്കുവേണ്ടി പോലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സംസ്‌ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ ഒരു പകർപ്പ് ക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചിരുന്നു. പ്രസ്തുത കത്തിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളുടെ സത്യാവസ്‌ഥ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 20.05.2026 ന് ചേർന്ന ക്ഷേത്ര ഭരണസമിതി യോഗം എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
ഭരണസമിതിയുടെ നിർദ്ദേശാനുസരണം നടത്തിയ വിശദമായ നാമവും, വിളക്കും പരിശോധനകളുടെയും, രേഖകളുടെ അവലോകനത്തിൻ്റെയും എക്‌സിക്യുട്ടീവ്’ ഓഫീസർ ഭരണസമിതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിൽ സംസ്‌ഥാന പോലീസ് മേധാവി സംസ്‌ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ‘നഷ്ടപ്പെട്ടു’ എന്ന് പരാമർശിച്ചിരിക്കുന്ന വൈര ശ്രീകോവിലിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഭക്തജനങ്ങൾ ഭഗവാനു സമർപ്പിച്ചിട്ടുള്ള സ്വർണ്ണ നാണയങ്ങളും, സ്വർണ്ണക്കട്ടികളും ഉൾപ്പെടെയുളള സമർപ്പണ വസ്‌തുക്കൾ സുരക്ഷിതമായി സംരക്ഷിച്ചുവരുന്നതായും, അവയെ സംബന്ധിച്ച കൃത്യവും, വ്യക്തവുമായ കണക്കുകൾ ക്ഷേത്രത്തിൽ സൂക്ഷിച്ചുവരുന്നതായും, സമയാസമയങ്ങളിൽ ഇവ ആഡിറ്റിന് വിധേയമാക്കിയിട്ടുള്ളതാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ വൈര നാമവും, വിളക്കും ക്ഷേത്രത്തിനുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന കാര്യം ഭരണസമിതി അംഗങ്ങൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ചെമ്പകത്തിൻമൂട് ms വഴിയുള്ള പ്രവേശനം ക്ഷേത്ര സ്‌ഥാനിക്കും. രാജകുടുംബാംഗങ്ങൾക്കും മാത്രമാണ്. മററാർക്കും ചെമ്പകത്തിൻമൂട് നട വഴി പ്രവേശിക്കുവാനോ, ക്ഷേത്രത്തിൽ നിന്ന് പുറത്ത് പോകുവാനോ അനുവാദം നൽകിയിട്ടില്ലാത്തതാകുന്നു. കൂടാതെ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാ വിഭാഗത്തിന്റെ (കേരള പൊലീസ്) സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമേ ഭക്തജനങ്ങൾക്കും, ജീവനക്കാർക്കും. ഗസ്റ്റുകൾക്കും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുവാനും, ക്ഷേത്രത്തിന് പുറത്ത് കടക്കുവാനും സാധിക്കുകയുള്ളൂ. ആകയാൽ മേൽ റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന വ്യക്തികൾ യാതൊരുവിധ സുരക്ഷാ പരിശോധനകൾക്കും വിധേയമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുവെന്നും, പുറത്തേക്ക് പോകുന്നുവെന്ന വസ്തുതാവിരുദ്ധമാണ്. വാദം തികച്ചും
ഭരണസമിതിയുടെയും, ഭരണസംവിധാനത്തിന്റെയും വിശ്വാസ്യതക്കും, സൽപ്പേരിനും കളങ്കം സൃഷ്ടിക്കുന്ന തരത്തിൽ, ബന്ധപ്പെട്ട അധികാരികളെയോ, ഭരണസമിതിയെയോ സമീപിക്കാതെയും, യുക്തിസഹമായ അന്വേഷണം നടത്താതെയും, വസ്തുതകൾ സമഗ്രമായി പരിശോധിക്കാതെയും വസ്തുതാവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ 29.05.2026 ന് ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നു.




