റായ്പുര്‍: റായ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്കൗട്ട് വിഡിയോ പുറത്ത്. ലഹരിമരുന്ന് രാജാവെന്ന് പേരുകേട്ട രാജാ ബൈജാര്‍ എന്ന റാഷിദ് അലിയുടെ വര്‍ക്കൗട്ട് വിഡിയോ ആണ് പുറത്തായത്. ഭീകര കുറ്റവാളികളായ രോഹിത് യാദവ്, രാഹുല്‍ വാല്‍മീകി എന്നിവരുമായുള്ള റാഷിദ് അലിയുടെ സെല്‍ഫികളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഗാര്‍ഡുമാരായ രാധേലാല്‍ ഖുണ്ടെയെയും ബിപിന്‍ ഖല്‍ഖോയെയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്നും പുറത്താക്കി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് സന്ദീപ് കശ്യപിനെയും സസ്പെന്‍ഡ് ചെയ്തു. വിചാരണ തടവുകാരനായ ശശാങ്ക് ചോപ്രയാണ് ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചതെന്ന് കണ്ടെത്തി. രണ്ട് ഡ്യൂട്ടി ഗാര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ സുഹൃത്തുക്കളുമായി സെല്‍ഫികള്‍ എടുക്കാനും വ്യായാമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റെക്കോര്‍ഡ് ചെയ്യാനും ഈ മൊബൈല്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.
വിചാരണ തടവുകാരനായ ശശാങ്ക് ചോപ്ര ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചുവെന്നാണ് കണ്ടെത്തല്‍. രണ്ട് ഡ്യൂട്ടി ഗാര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ സുഹൃത്തുക്കളുമായി സെല്‍ഫികള്‍ എടുക്കാനും വ്യായാമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റെക്കോര്‍ഡ് ചെയ്യാനും ഈ മൊബൈല്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ജൂലൈ 11നാണ് റാഷിദ് അലി ജയിലില്‍ എത്തിയത്. ലഹരിമരുന്ന് ശൃംഖല നടത്തിയതിനും ജയിലിനുള്ളില്‍ നിന്ന് പണം തട്ടിയെടുത്തതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.




