Monday, April 13, 2026
Google search engine
HomeNews92ാം വയസ്സില്‍ പോള്‍ ബിയ വീണ്ടും പ്രസിഡന്റ്; ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

92ാം വയസ്സില്‍ പോള്‍ ബിയ വീണ്ടും പ്രസിഡന്റ്; ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

യവുന്‍ഡേ: കാമറൂണ്‍ പ്രസിഡന്റായി പോള്‍ ബിയ (92) വീണ്ടും അധികാരം നിലനിര്‍ത്തി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായ പോള്‍ ബിയ, എട്ടാം തവണയാണ് പ്രസിഡന്റാകുന്നത്. ബിയ 1982 മുതല്‍ പ്രസിഡന്റാണ്. 1975 മുതല്‍ 7 വര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇതുകൂടി കൂട്ടിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന വ്യക്തിയാണ് പോള്‍ ബിയ. 2008-ല്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ പോള്‍ ബിയ, തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് ഭരണം നിലനിര്‍ത്തി.

തിരഞ്ഞെടുപ്പില്‍ പോള്‍ ബിയ തന്നെയാണ് വിജയിച്ചതെന്ന് സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചു. കഴിഞ്ഞ 12ന് നടന്ന തിരഞ്ഞെടുപ്പില്‍ 53.66% വോട്ടാണ് ബിയ നേടിയത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥി ഇസ്സ ചിരോമ ബകറിക്ക് 35.19% വോട്ടുകിട്ടി. ചിരോമ വിജയം അവകാശപ്പെട്ടതോടെയാണ് വിഷയം കോടതിയിലെത്തിയത്. 7 വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.

പ്രാഥമിക ഫലസൂചനകള്‍ പ്രകാരം പോള്‍ ബിയ മുന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ പല തവണ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്സ ചിരോമ ബകറി സമൂഹമാധ്യമത്തില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments