Sunday, April 12, 2026
Google search engine
HomeNewsKerala Newsവീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം: ചാക്കു കൊണ്ട് മൂടിയ നിലയില്‍, അരികില്‍ കിടന്നുറങ്ങി വീട്ടുടമസ്ഥന്‍; ദുരൂഹത

വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം: ചാക്കു കൊണ്ട് മൂടിയ നിലയില്‍, അരികില്‍ കിടന്നുറങ്ങി വീട്ടുടമസ്ഥന്‍; ദുരൂഹത

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനംപള്ളി നഗറിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള സ്ഥലമാണ് കോന്തുരുത്തി. ഹരിതകര്‍മ സേനാംഗങ്ങള്‍ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സ്ത്രീ മലയാളിയല്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ” ജോര്‍ജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കള്‍ സ്ഥലത്തില്ല. വെളുപ്പിന് ഒച്ചകേട്ടതായി വാടകയ്ക്കു താമസിക്കുന്ന ആള്‍ പറഞ്ഞു”നാട്ടുകാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോര്‍ജിന്. ഇന്നലെ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹത്തിന് അരികില്‍ ജോര്‍ജ് ഉറങ്ങുകയായിരുന്നു എന്നാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കിയത്. എന്താണ് സംഭവിച്ചതെന്നു അവര്‍ ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. ജോര്‍ജ് പലരോടും ചാക്ക് അന്വേഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

”ഹരിതകര്‍മസേനാംഗങ്ങള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയപ്പോള്‍ മൃതദേഹം ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം നഗ്‌നമായിരുന്നു. അടുത്ത് ജോര്‍ജ് ഇരിക്കുന്നുണ്ടായിരുന്നു. ഗേറ്റ് അടച്ചശേഷം പൊലീസിനെ അറിയിച്ചു. ജോര്‍ജ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മരിച്ചയാള്‍ ഈ പ്രദേശവാസിയല്ല. ”കൗണ്‍സിലര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments