Wednesday, April 15, 2026
Google search engine
HomeNewsKerala Newsജനുവരി ഒന്നുമുതല്‍ 65 തീവണ്ടികളുടെ വേഗം കൂട്ടുന്നു; യാത്രാസമയം കുറയും

ജനുവരി ഒന്നുമുതല്‍ 65 തീവണ്ടികളുടെ വേഗം കൂട്ടുന്നു; യാത്രാസമയം കുറയും

ചെന്നൈ: പാത ഇരട്ടിപ്പിക്കലും നവീകരണവും നടപ്പാക്കിയതിലൂടെ തീവണ്ടികളുടെ വേഗം കൂട്ടാനായതായി ദക്ഷിണ റെയില്‍വേ. വ്യാഴാഴ്ച മുതല്‍ 65 തീവണ്ടികളുടെ വേഗം കൂട്ടും. താംബരം-കൊല്ലം യാത്രാസമയം 85 മിനിറ്റ് കുറയും. പുതിയ സമയക്രമമനുസരിച്ച് കൊല്ലത്തുനിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന വണ്ടി (16102) പിറ്റേന്ന് രാവിലെ 6.05-ന് താംബരത്ത് എത്തും.
ഇതുവരെ വൈകീട്ട് നാലിന് കൊല്ലത്തുനിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 7.30-നാണ് താംബരത്ത് എത്തിയിരുന്നത്. എഗ്മോറില്‍നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16159) രാത്രി 10.45-ന് പകരം 11.10-നാണ് ഇനി പുറപ്പെടുക. പിറ്റേന്ന് വൈകീട്ട് 7.15-ന് മംഗളൂരുവിലെത്തും. എത്തുന്ന സമയത്തില്‍ മാറ്റമില്ല. 25 മിനിറ്റ് യാത്രാ സമയം കുറയും. എഗ്മോറില്‍നിന്ന് ഗുരുവായൂരിലേക്ക് രാവിലെ 10.20-ന് പുറപ്പെട്ടിരുന്ന തീവണ്ടി (16127) 20 മിനിറ്റ് വൈകി 10.40-ന് പുറപ്പെടും. ഗുരുവായൂരില്‍ പിറ്റേന്ന് രാവിലെ 7.40-ന് എത്തും. 20 മിനിറ്റ് യാത്രാസമയം കുറയും.
ചെന്നൈ നാഗര്‍കോവില്‍-താംബരം എക്സ്പ്രസിന്റെ യാത്രാസമയം 50 മിനിറ്റ് കുറയും. കോയമ്പത്തൂര്‍-രാമേശ്വരം പ്രതിവാര എക്സ്പ്രസിന്റെ യാത്രാസമയം 55 മിനിറ്റും കടലൂര്‍ തുറമുഖത്തുനിന്ന് മൈസൂരിലേക്കുള്ള എക്സ്പ്രസിന്റെ സമയം 50 മിനിറ്റും കുറയും. രാമേശ്വരം-തിരുപ്പതി എക്സ്പ്രസിന്റെ സമയം 25 മിനിറ്റും കുറയും. ദക്ഷിണ റെയില്‍വേയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 300 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കുകയും വൈദ്യുതീകരണം 98 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തതിലൂടെയാണ് തീവണ്ടികളുടെ വേഗം കൂട്ടാന്‍ കഴിഞ്ഞതെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ പറഞ്ഞു. പഴയ റെയില്‍പ്പാളങ്ങള്‍ മാറ്റിയതിലൂടെ വേഗം കൂട്ടാനായിട്ടുണ്ട്. ദക്ഷിണ റെയില്‍വേയില്‍ എല്ലാ വണ്ടികളും ശരാശരി മണിക്കൂറില്‍ 80 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments