Monday, September 7, 2026
Google search engine
Homeകാര്‍ഷിക മേഖലയില്‍ എ.ഐ. സാങ്കേതികവിദ്യപദ്ധതികള്‍ ആലോചിക്കുന്നതായി കൃഷിമന്ത്രി

കാര്‍ഷിക മേഖലയില്‍ എ.ഐ. സാങ്കേതികവിദ്യപദ്ധതികള്‍ ആലോചിക്കുന്നതായി കൃഷിമന്ത്രി

തെലങ്കാനയിലെ അടക്കമുള്ള മേഖലകളില്‍ മുളക് കൃഷിയില്‍ ഉള്‍പ്പെടെ ഐ.ഐ.റ്റി. വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നടത്തിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും അത്തരം പദ്ധതികള്‍ കൃഷി വകുപ്പ് ആലോചിക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്.

നിലവില്‍ കുരുമുളക് കൃഷിയില്‍ ഉള്‍പ്പെടെ ഡ്രോണ്‍, ഐ.ഒ.റ്റി. സംവിധാനങ്ങള്‍ അതിന്റെ ഭാഗമായി ക്രമീകരിക്കുന്നുണ്ട്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനം കേരയുമായി ബന്ധപ്പെട്ട് ചെറിയ തലത്തില്‍ നിലവില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയും കൃഷി വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സജീവ് ജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.

വിള ഇന്‍ഷുറന്‍സ് പദ്ധതി
നല്‍കാനുള്ളത് 32.73 കോടി

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകരില്‍ 2025 മുതല്‍ നാളിതുവരെയായി 10026 കര്‍ഷകര്‍ക്ക് 32.73 കോടി രൂപ കുടിശ്ശികയായി നല്‍കാനുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്.

കലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി ബന്ധപ്പെട്ടുകൊണ്ട് 45.9 കോടി രൂപ സര്‍ക്കാരിന് കുടിശ്ശികയുണ്ട്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്‍ഷ്വര്‍ എടുക്കാതിരുന്ന വിവിധ കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭം മുഖേനയുള്ള നാശനഷ്ടം നല്‍കാനുള്ള വിഹിതത്തില്‍ 2021 മുതലുള്ള തുക മുഴുവന്‍ കുടിശ്ശികയാണ്. 90 കോടി രൂപ ഈയിനത്തില്‍ കൊടുത്തുതീര്‍ക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമനിര്‍മ്മാണമായിരുന്നു. കര്‍ഷകര്‍ക്ക് കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ് അനുവദിച്ച തുകയില്‍ സര്‍ക്കാരിന്റെ വിഹിതം കൊടുക്കാത്തതിന്റെ പേരില്‍ പ്രമാണം കിട്ടാത്തതായ പ്രശ്‌നം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ നിലനില്‍ക്കുകയാണ്. 277 കോടി രൂപ ഈ കാര്യത്തില്‍ കുടിശ്ശികയുണ്ട്. വിവിധങ്ങളായ പര്‍ച്ചേസുകളിലുമുള്ള തുകയും കുടിശ്ശികയാണെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ഷക കടാശ്വാസ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് 2019-ല്‍ സംസ്ഥാന സര്‍ക്കാര്‍ ആക്റ്റ് പാസ്സാക്കുകയും അതിനുശേഷം 2020-ല്‍ ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയും ചെയ്തു. 12000 കര്‍ഷകര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷേ കര്‍ഷകരില്‍നിന്ന് അവരുടെ അംശാദായം വാങ്ങി സംസ്ഥാന സര്‍ക്കാര്‍ അടക്കേണ്ട പണം ഒരു നയാപൈസപോലും ഇതുവരെ അടച്ചിട്ടില്ല. 2026 ഡിസംബര്‍ മാസം ആകുമ്പോള്‍ അതും കുടിശ്ശികയാകും. ഇതുവരെ 3 വര്‍ഷത്തിലേറെയാണ് ഇതുമായി ബന്ധപ്പെട്ട് ഫയല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ മുമ്പില്‍ കാത്തുകിടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തവനൂരില്‍ കാര്‍ഷിക കോളേജ്
സാധ്യത പരിശോധിക്കും: കൃഷിമന്ത്രി

തവനൂരിലെ കാര്‍ഷിക എഞ്ചിനീയറിങ് കോളേജിന്റെ അനുബന്ധമായുള്ള നൂറിലധികം ഏക്കര്‍ വരുന്ന സ്ഥലം പ്രയോജനപ്പെടുത്തി കൂടുതല്‍ കോഴ്‌സുകളുമായി ഒരു കാര്‍ഷിക കോളേജ് സര്‍ക്കാര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആലോചിക്കുമെന്നും കൃഷിമന്ത്രി ടി.സിദ്ദിഖ്. തവനൂര്‍ എംഎല്‍എ വിഎസ് ജോയിയുടെ ചോദ്യത്തിന് മറുപടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് ഇന്നും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പുറത്ത് പഠിക്കുന്ന സാഹചര്യമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഏതൊക്കെ തലത്തില്‍ കേരളത്തില്‍ അഗ്രിക്കള്‍ച്ചറല്‍ കോഴ്‌സുകളെ കൂടുതല്‍ കൊണ്ടവരുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. നിലവില്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസ് തവനൂരിലുണ്ടെന്നും അവിടെ ഇതിനാവശ്യമായ നടപടിയെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക്
വിപണിക്കണ്ടെത്താന്‍ നടപടി

ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് വിപണിക്കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്നും അതിനായി മാര്‍ക്കറ്റിങ്,ബിസിനസ്സ് ഡെവലപ്‌മെന്റ് ഡിവിഷനുകള്‍ കൃഷിവകുപ്പ് ആരംഭിക്കുന്നത് ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് കൃഷിമന്ത്രി.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഉത്പദിപ്പിക്കുന്ന വിളകള്‍ക്ക് വിണപി കണ്ടെത്താന്‍ കഴിയാത്തതാണ്. എംഎസ്എംഇകളുമായി ബന്ധപ്പെട്ടതും കാലാവസ്ഥയുടെയും വിഭവങ്ങളും ലഭ്യതക്കുറവും പശ്ചാത്തല സൗകര്യങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടെന്നും മന്ത്രി പറഞ്ഞു.


തരിശ് ഭൂമി കണ്ടെത്തി കൃഷി ചെയ്യും

കേരളത്തിലെ തരിശ് ഭൂമി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കൃഷിമന്ത്രി ടി.സിദ്ദിഖ്. കൃഷി ചെയ്യാത്ത സര്‍ക്കാര്‍ -സ്വകാര്യ ഭൂമികള്‍ മുഴുവന്‍ മാപ്പ് ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിന്റെ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. കെഎന്‍ ബാലഗോപാലിന്റെ ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു അദ്ദേഹം.

അമ്മായിപാലത്തെ കാര്‍ഷിക ഉത്പ്പന്ന
സംഭരണം കേന്ദ്രം വിപുലപ്പെടുത്തും

സുല്‍ത്താന്‍ ബത്തേരിയിലെ അമ്മായിപാലത്ത് കൃഷിവകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ കാര്‍ഷിക ഉത്പ്പന്ന സംഭരണം കേന്ദ്രം വിപുലപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.സിദ്ദിഖ്. സ്ഥലം എംഎല്‍എ ഐസി ബാലകൃഷ്ണനോടൊപ്പം സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്കമാക്കി.


.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments