Saturday, April 11, 2026
Google search engine
HomeNewsNational Newsഅപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റം അല്ലാതാക്കേണ്ട സമയമായി: സുപ്രീം കോടതി

അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റം അല്ലാതാക്കേണ്ട സമയമായി: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) ഒരു പ്രഫസര്‍, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നല്‍കിയ അപകീര്‍ത്തിപ്പെടുത്തല്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

2016ല്‍ ‘ദ് വയര്‍’ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ ലേഖനത്തെ തുടര്‍ന്നായിരുന്നു കേസ്. ”ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി: വിഘടനവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രം” എന്ന തലക്കെട്ടിലുള്ള 200 പേജുള്ള വിവാദപരമായ ഒരു രേഖ തയാറാക്കിയതില്‍ പ്രഫസര്‍ക്ക് പങ്കുണ്ടെന്ന് ലേഖനത്തില്‍ ആരോപിച്ചിരുന്നു. ജെഎന്‍യുവിനെ സംഘടിത സെക്‌സ് റാക്കറ്റിന്റെ താവളം എന്നും ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നു. ഈ കേസില്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ് ഡല്‍ഹി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എം.എം.സുന്ദരേശ്, ‘അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സമയമായി എന്ന് ഞാന്‍ കരുതുന്നു’ എന്ന് അഭിപ്രായപ്പെട്ടു. ‘ദ് വയറി’ന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ഈ നിരീക്ഷണത്തോടു യോജിക്കുകയും, ഈ വിഷയത്തില്‍ നിയമപരമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് പിന്തുണയ്ക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments