Monday, April 6, 2026
Google search engine
HomeNewsNational News6 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ വിട്ടയച്ച് സുപ്രീംകോടതി, അമ്മയെ കൊന്ന...

6 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ വിട്ടയച്ച് സുപ്രീംകോടതി, അമ്മയെ കൊന്ന കേസിലും പ്രതി

ചെന്നൈ: പോരൂരില്‍ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ദശ്വന്തിനെ സുപ്രീം കോടതി വിട്ടയച്ചു. അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. ഈ കേസിലും കഴിഞ്ഞ മാസം വിചാരണക്കോടതി ദശ്വന്തിനെ വിട്ടയച്ചിരുന്നു.

2017ലാണ് സമീപവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍, ദശ്വന്തിനെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തില്‍ ഇറങ്ങി മാതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍ ദൃക്‌സാക്ഷിയായ പിതാവ് കൂറുമാറിയതിനെ തുടര്‍ന്ന് വിചാരണക്കോടതി ദശ്വന്തിനെ വിട്ടയയ്ക്കുകയായിരുന്നു. പീഡനക്കേസില്‍ 2018ല്‍ ചെങ്കല്‍പെട്ട് വനിതാക്കോടതി വധശിക്ഷ വിധിക്കുകയും മദ്രാസ് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments