Saturday, June 13, 2026
Google search engine
HomeNewsKerala Newsപൊലീസ് മര്‍ദനമേറ്റ സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരി നല്‍കി ഡിസിസി പ്രസിഡന്റ്

പൊലീസ് മര്‍ദനമേറ്റ സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരി നല്‍കി ഡിസിസി പ്രസിഡന്റ്

തൃശൂര്‍: പൊലീസിന്റെ അതിക്രൂര മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരി നല്‍കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹം. സുജിത്തിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ സദസിനിടെയാണ് സംഭവം. ടി.എന്‍.പ്രതാപനാണ് വേദിയില്‍ പ്രഖ്യാപനം നടത്തിയത്.

സുജിത്തിനെ പൊലീസ് അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ രണ്ടര വര്‍ഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. 3 യുവാക്കളെ കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത സുജിത്തിനെ എസ്‌ഐ അടക്കം 4 പൊലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍നിന്നു ലഭിച്ചത്.

എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കരണത്തേറ്റ അടിയില്‍ സുജിത്തിനു കേള്‍വിത്തകരാറും സംഭവിച്ചു. പൊലീസുകാര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുത്തിരുന്നു. ചിലര്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടര്‍ന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് അടുത്ത വീട്ടില്‍ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച 4 പൊലീസുകാരെയും വിഡിയോ പുറത്തുവന്നതോടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments