Sunday, April 5, 2026
Google search engine
Homeകൊലപാതക കേസിലെ പ്രതികൾ 10 വർഷത്തിനുശേഷം കണ്ണൂർ ക്രൈംബ്രാഞ്ച് പിടിയിൽ

കൊലപാതക കേസിലെ പ്രതികൾ 10 വർഷത്തിനുശേഷം കണ്ണൂർ ക്രൈംബ്രാഞ്ച് പിടിയിൽ

2016 ഏപ്രിൽ 30ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്നു രക്ഷപ്പെട്ട സ്ത്രീകൾ കണ്ണൂർ ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ.

2016ൽ വസ്ത്രം വ്യാപാരികൾ എന്ന് പറഞ്ഞു യുവതി താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ വ്യാജ പേരുകളിൽ താമസിക്കുകയും യുവതിയുമായി സൗഹൃദത്തിൽ ആവുകയും 2016 ഏപ്രിൽ 30 ന് രാവിലെ യുവതിയെ ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിക്കുകയും തുടർന്ന് മരണം ഉറപ്പാക്കിയ ശേഷം കഴുത്തിൽ ഉണ്ടായിരുന്ന രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന ഒരു വളയും പണവും മറ്റും കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
ആന്ധ്രാ പ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റ കൃത്യം ചെയ്ത ഇവർ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു.

ഈ കേസിൽ പിടിക്കപ്പെടാതിരിക്കാൻ സർവവിധ മുൻ കരുതലുകളും ഇവർ നടത്തിയിരുന്നു. വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്തത്.

സംഭവത്തിന്‌ മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. ഫോണിന്റെ സിംകാർഡുകൾ സംഘടിപ്പിച്ചതു കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ്.ഇവർ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. 2016ൽ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്തർ സംസ്ഥാന ബന്ധമുള്ള കുറ്റവാളികൾ ആയതിനാൽ പിടികൂടാൻ 2024ൽ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

തെലുങ്കു,കന്നഡ,തമിഴ്.മലയാളം.ഗുജറാത്തി.ഹിന്ദി.ഇംഗ്ലീഷ്.തുടങ്ങി 7 ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസറഗോഡ് വയനാട്, മലപ്പുറം പാലക്കാട്‌.തിരുവനന്തപുരം എന്നീ ജില്ലകളിലും തെലുങ്കാന,ആന്ധ്രാപ്രദേശ്,കർണാടക.തമിഴ്നാട്,ഗുജറാത്ത്‌.മഹാരാഷ്ട്ര,രാജസ്ഥാൻ.ഉത്തർപ്രദേശ് മദ്ധ്യപ്രദേശ് .ഡൽഹി എന്നീ സ്ഥലങ്ങളിലും മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10 വർഷമായി ഒളിവിൽ കഴിഞ്ഞു വരവേ ആണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തുടർന്ന് ഇവരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനു ശേഷം കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും
കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ DYSP സുധീർ കല്ലൻ, കണ്ണൂർ റൂറൽ DHQ വിലെ എസ് ഐമാരായ അബ്ദുൽ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ്.ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന
ക്രൈം ബ്രാഞ്ച് സംഘമാണ് അതിവിദഗ്ദമായ അന്വേഷണത്തിലൂടെ ഇവരെ മദ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments