Tuesday, April 21, 2026
Google search engine
Homeപനച്ചമൂട് ഷാജഖാനു സനാതന ആത്മാമൃത പുരസ്‌കാരം

പനച്ചമൂട് ഷാജഖാനു സനാതന ആത്മാമൃത പുരസ്‌കാരം

തിരു : മലയിൻകീഴ് കരിപ്പൂർ സനാതന സത്സംഗ ആശ്രമം പബ്ലിക് ട്രസ്റ്റ് 21 – മത് വാർഷികത്തിൽ ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹിക സാംസ്കാരിക പ്രവർത്തകനുള്ള യോഗി രാജേന്ദ്രാനന്ദ സരസ്വതി ആത്മാമൃത പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ്‌, കാരുണ്യ റൂറൽ കൾചറൽ ചാരിറ്റി സൊസൈറ്റി ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാന് കരിപ്പൂർ ആശ്രമ ഓഡിറ്റോറിയത്തിൽ മുൻ ജില്ലാ ജഡ്ജ് എ. കെ.ഗോപകുമാർ പുരസ്‌കാരം നൽകി. യോഗി രാജേന്ദ്രാനന്ദ സരസ്വതി പൊന്നാട ചാർത്തി. ഫാദർ മനോജ്‌ സനാതനം മെഡൽ നൽകി.യോഗി സതീശാനന്ദ സരസ്വതി മെമെന്റോയും സമർപ്പിച്ചു.കന്യാകുമാരി അഞ്ചുഗ്രാമം പൊൻ കാമരാജ് സ്വാമി, ഹരിദ്വാർ നാഗബാവ ശിവാനന്ദഗിരി,കേരളപുരം ബോദേന്ദ്രസ്വാമികൾ,ബാലരാമപുരം അവധൂത് ഗുരുപ്രസാദ്, തൃശ്ശൂർ വരന്തരപ്പിള്ളി ബാബാനന്ദ സരസ്വതി,ശ്രീ രാജ വൈദ്യർ,ഡോ. സജിത ഭദ്രൻ, കാട്ടാക്കട രവി, ബാലഗോപാൽ വഴുതക്കാട്, വാമനപുരം മോഹൻ, പേയാട് ലതകുമാരി, വിളപ്പിൽശാല അനിൽകുമാർ എന്നിവരും പുരസ്‌കാരത്തിനർഹരായി.മണ്ഡൽ മഹന്ത്‌ യോഗി രാജേന്ദ്രാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു.പിടാരം നൃത്താഞ്ജലി ഡാൻസ് സ്കൂളിന്റെ വിവിധ കലാ പരിപാടികളും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments