Wednesday, April 8, 2026
Google search engine
HomeNewsNational Newsബംഗളൂരു നഗരത്തിന്റെ കുരുക്കഴിക്കുമോ തുരങ്കപാത; സര്‍ക്കാര്‍ മുന്നോട്ട്, ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പും

ബംഗളൂരു നഗരത്തിന്റെ കുരുക്കഴിക്കുമോ തുരങ്കപാത; സര്‍ക്കാര്‍ മുന്നോട്ട്, ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പും

ബംഗളൂരു: ഗതാഗതക്കുരുക്കില്‍നിന്ന് ഐടി നഗരത്തിന് ശാപമോക്ഷം നേടിക്കൊടുക്കുമെന്ന് അവകാശവാദവുമായി കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന തുരങ്കപാത ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉയര്‍ത്തുന്നു. വലിയതുക മുടക്കി നടപ്പാക്കുന്ന പദ്ധതി തിരക്കുകുറയ്ക്കാന്‍ വലിയതോതില്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. നിലവിലെ റോഡുകള്‍ക്ക് വീതികൂട്ടാന്‍ സാധിക്കാത്തതിനാല്‍ തുരങ്കപാത തന്നെയാണ് അഭികാമ്യമെന്നും വീശദീകരിക്കുന്നു. എന്നാല്‍, പാരിസ്ഥിതിക പ്രശ്നങ്ങളും ചെലവുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

എതിര്‍പ്പ് ശക്തമാണെങ്കിലും പദ്ധതിനടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകയാണ് ഹെബ്ബാളില്‍നിന്ന് സില്‍ക്ക്‌ബോര്‍ഡ് വരെയുള്ള 16.6 കിലോമീറ്റര്‍ തുരങ്കപാത പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അദാനി ഗ്രൂപ്പ് അടക്കമുള്ളവരാണ് ഇതില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നത്. 17,780 കോടിരൂപയാണ് മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജനുവരി ഒന്നിന് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്ന പദ്ധതിയുടെ ചെലവിന് അനുസരിച്ച് ടോളും ഉയര്‍ന്നതായിരിക്കുമെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. നിലവില്‍ ബെംഗളൂരു മെട്രോ തീവണ്ടിയിലെ നിരക്കുതന്നെ താങ്ങാന്‍ കഴിയാത്തതാണ്. ഇതിനൊപ്പം തുരങ്കപാതയില്‍ വലിയതുക ടോള്‍ നല്‍കേണ്ടി വരുമ്പോള്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാകും പ്രയോജനമുണ്ടാകുക. അതിനാല്‍ നഗരത്തിലെതിരക്ക് കുറയില്ലെന്നും ഇവര്‍പറയുന്നു. ഹെബ്ബാള്‍, മേക്കറി സര്‍ക്കിള്‍, റേസ് കോഴ്‌സ് റോഡ്, ലാല്‍ബാഗ്, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലൂടെയാണ് പാതകടന്നു പോകുന്നത്. ഈ സ്ഥലങ്ങളിലാണ് പാതയിലേക്കുള്ള പ്രവേശനകവാടങ്ങളുണ്ടാകുക.

തുരങ്കപാത ഭൂഗര്‍ഭജല സ്രോതസ്സുകളെ ബാധിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. തുരങ്കപാത ഭൂര്‍ഗര്‍ഭപാളികളില്‍ സമ്മര്‍ദമുണ്ടാക്കുമെന്നും ഭൂഗര്‍ഭജലത്തെയും ബാധിക്കുമെന്നും ഇവര്‍ പറയുന്നു. പാരിസ്ഥിതികാഘാതപഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം ലാല്‍ബാഗില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ തുരങ്കപാത പദ്ധതിക്കെതിരേ സമരംനടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments